Coconut Price: പച്ചത്തേങ്ങയ്ക്ക് 55 രൂപ, കൊപ്രയും വീണു; വെളിച്ചെണ്ണയ്ക്ക് വില കുറയുമോ?
Coconut Price Drop Kerala 2025: വെളിച്ചെണ്ണ വില ഇനിയും കുറയണമെന്ന ആവശ്യമാണ് ഗുണഭോക്താക്കള്‍ ഉന്നയിക്കുന്നത്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ പലരും മറ്റ് പല ഭക്ഷ്യ എണ്ണകളും ഉപയോഗിക്കാന്‍ തുടങ്ങി. ഇതും വിലക്കുറവിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി വെളിച്ചെണ്ണയ്ക്ക് വില കൂടുതലായിരുന്നുവെങ്കിലും കേരകര്‍ഷകര്‍ക്ക് നല്ല കാലമായിരുന്നു. വന്‍ വിലയ്ക്കായിരുന്നു തേങ്ങ വില്‍പനയും നടന്നിരുന്നത്. എന്നാല്‍ പച്ചത്തേങ്ങയുടെ വില ഇടിയുന്നു. 78 രൂപ വരെ ഉയര്‍ന്ന തേങ്ങ വില താഴോട്ടിറങ്ങുകയാണ്. (Image Credits: Getty Images)

കഴിഞ്ഞ 55 രൂപയിലേക്കാണ് ഒരു പച്ചത്തേങ്ങ എത്തിയത്. 20 ദിവസത്തിനിടെ തേങ്ങയ്ക്ക് 23 രൂപ കുറഞ്ഞു. 78, 72, 70, 67, 63, 58 എന്നിങ്ങനെയായിരുന്നു വിലയിടിവ്. വരും ദിവസങ്ങളില്‍ 50 രൂപയ്ക്ക് താഴേക്കും വില പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കൊപ്രയുടെ വിലയും കുറഞ്ഞു. കഴിഞ്ഞ ദിവസം കൊപ്ര ക്വിന്റലിന് 22,200 രൂപയായിരു വില. ഒരു മാസത്തിനിടെ കൊപ്രയ്ക്ക് കുറഞ്ഞത് 4,200 രൂപ.

കൊപ്രയ്ക്കും തേങ്ങയ്ക്കും വില കുറഞ്ഞത് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നുണ്ട്. 390 മുതല്‍ 400 രൂപ വരെയാണ് കഴിഞ്ഞ ദിവസത്തെ വില. വന്‍കിട കമ്പനികള്‍ വലിയ തോതില്‍ തേങ്ങ സംഭരിക്കുന്നതും ഓണക്കാലത്തെ വെളിച്ചെണ്ണയുടെ ആവശ്യം മുന്നില്‍ കണ്ട് നിര്‍മാണം വര്‍ധിപ്പിച്ചതുമായി വിലകുറയാന്‍ കാരണം.

എന്നാല്‍ വെളിച്ചെണ്ണ വില ഇനിയും കുറയണമെന്ന ആവശ്യമാണ് ഗുണഭോക്താക്കള്‍ ഉന്നയിക്കുന്നത്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ പലരും മറ്റ് പല ഭക്ഷ്യ എണ്ണകളും ഉപയോഗിക്കാന്‍ തുടങ്ങി. ഇതും വിലക്കുറവിന് കാരണമായിട്ടുണ്ട്. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വില നന്നായി കുറയുന്നതിനാല്‍ വെളിച്ചെണ്ണ വില വൈകാതെ താഴെയെത്തുമെന്ന് പ്രതീക്ഷിക്കാം.