വെളിച്ചെണ്ണ വാങ്ങാൻ 2 ദിവസം കൂടി കാത്തിരിക്കാം; വില കുറവുമായി സപ്ലൈകോ | Coconut oil at cheapest price, You can buy from Supplyco after two days Malayalam news - Malayalam Tv9

Coconut Oil Price: വെളിച്ചെണ്ണ വാങ്ങാൻ 2 ദിവസം കൂടി കാത്തിരിക്കാം; വില കുറവുമായി സപ്ലൈകോ

Published: 

20 Sep 2025 11:35 AM

Coconut Oil Price in Kerala: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വെളിച്ചെണ്ണ വില ഉയരുകയാണ്.

1 / 5വെളിച്ചെണ്ണ വില കുറവിൽ വാങ്ങാം. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ സപ്ലൈകോ വഴി കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞിരുന്നു. (Image Credit: Getty Images)

വെളിച്ചെണ്ണ വില കുറവിൽ വാങ്ങാം. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ സപ്ലൈകോ വഴി കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞിരുന്നു. (Image Credit: Getty Images)

2 / 5

ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. (Image Credit: Getty Images)

3 / 5

അതുപോലെ കേരഫെഡിന്റെ വെളിച്ചെണ്ണയും 419 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. നിലവിൽ 429 രൂപയാണ് വില. വെളിച്ചെണ്ണയെ കൂടാതെ തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവർക്കും വില കുറയ്ക്കും. (Image Credit: Getty Images)

4 / 5

സപ്ലൈകോയിൽ തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും. ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായി കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. (Image Credit: Getty Images)

5 / 5

വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഈ തീരുമാനം മലയാളികൾക്ക് ആശ്വാസകരമാണ്. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വെളിച്ചെണ്ണ വില ഉയരുന്നുണ്ട്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും