AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അവൽ ഇസ്തിരി കഴിച്ചിട്ടുണ്ടോ? പേര് കേട്ട് അമ്പരക്കേണ്ട, സംഗതി കണ്ണൂരിലെ സ്പെഷ്യലാണ്? തയ്യാറാക്കിയാലോ?

Aval Isthiri Recipe: പയ്യന്നൂർ ഭാഗങ്ങളിലെ തട്ടുകടകളിലും വീടുകളിലും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും വിളമ്പുന്ന ഒരു ഐറ്റമാണിത്. ഇന്നത്തെ നാല് മണി പലഹാരത്തിന് ഇത് തയ്യാറാക്കിയാലോ?

Sarika KP
Sarika KP | Published: 11 Jan 2026 | 01:32 PM
മലബാർ പലഹാരങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേകം ഇഷ്ടമാണ്. അത്തരത്തിൽ ഒരു സ്പെഷ്യല്‍ പലഹാരങ്ങളിൽ ഒന്നാണ് അവിൽ ഇസ്തിരി. പേര് കേട്ട് അമ്പരക്കേണ്ട, സംഗതി കണ്ണൂരിലെ സ്പെഷ്യൽ പലഹാരമാണ്. പയ്യന്നൂർ ഭാഗങ്ങളിലെ തട്ടുകടകളിലും വീടുകളിലും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും വിളമ്പുന്ന ഒരു ഐറ്റമാണിത്.  ഇന്നത്തെ നാല് മണി പലഹാരത്തിന് ഇത് തയ്യാറാക്കിയാലോ?(Image Credits: Social Media)

1 / 5
വളരെ കുറഞ്ഞ സമയം കൊണ്ട് കുറച്ച് സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന അവിൽ ഇസ്തിരിക്ക് ആവശ്യമായ സാധനങ്ങൾ ഇവയൊക്കെ:അവൽ: അര കപ്പ്,നെയ്യ്: ഒരു ടേബിൾ സ്പൂൺ,പഞ്ചസാര: ആവശ്യത്തിന്,റോബസ്റ്റ പഴം : രണ്ടെണ്ണം ( ചെറുതായി അരിഞ്ഞത്)പാൽ: ആവശ്യത്തിന്,മഞ്ഞ മിക്സ്ചർ,ഏലക്ക പൊടിച്ചത് ആവശ്യത്തിന്,അണ്ടിപ്പരിപ്പ്.

2 / 5
ഇത് തയ്യാറാക്കാനായി ഒരു പാനിൽ ആവശ്യത്തിന് പാൽ എടുക്കുക, ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത നന്നായി ഇളക്കുക, തുടർന്ന് ഇതിലേക്ക് പൊടിച്ചു വച്ച ഏലക്ക പൊടി ചേർക്കുക.പാൽ നന്നായി തിളച്ചു വരുമ്പോൾ തീ ഓഫാക്കി പാൽ മാറ്റി വയ്ക്കുക.

3 / 5
ശേഷം  മറ്റൊരു പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ചൂടായി വരുമ്പോൾ എടുത്തു വച്ച അണ്ടിപ്പരിപ്പ് അതിലേക്ക് ചേർക്കുക, അണ്ടിപ്പരിപ്പ് ബ്രൗൺ കളർ ആവുമ്പോൾ അതിലേക്ക്അ നേരത്തെ എടുത്തു വച്ച അര കപ്പ് അവൽ ചേർക്കുക, അവൽ ബ്രൗൺ നിറം ആകുന്നത് വരെ നന്നായി വറുത്തെടുക്കണം. ശേഷം തീ ഓഫാക്കുക.

4 / 5
ശേഷം മറ്റൊരു ബൗളിലേക്ക്  നേരത്തെ വറുത്തെടുത്ത അവൽ ചേർക്കുക. ഇതിലേക്ക്  ചെറിയ കഷണമായി അരിഞ്ഞെടുത്ത പഴം ചേർക്കുക. ഇതിലേക്ക് ഞ്ഞ മിക്സ്ചർ ചേർത്തതിനു ശേഷം മാറ്റിവച്ച പാൽ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. രുചിയേറുന്ന അവൽ ഇസ്തിരി തയ്യാർ.

5 / 5