Coffee Price Kerala: കാലാവസ്ഥ നേട്ടമുണ്ടാക്കുമോ? കേരളത്തിലെ കാപ്പി വില ഇങ്ങനെ…
Coffee Powder Price in Kerala: കാപ്പിയുടെ ഇനം (റോബസ്റ്റ, അറബിക്ക), ഗുണമേന്മ, മാർക്കറ്റ് എന്നിവ അനുസരിച്ച് വിലകളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് കേരളത്തിൽ കാപ്പിയുടെ വില എത്രയെന്ന് അറിയാം...

മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട സുഗന്ധവ്യജ്ഞനമാണ് കാപ്പി. അതുകൊണ്ട് തന്നെ കാപ്പി വിലയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ മലയാളികളെയും ആശങ്കയിലാഴ്ത്തും. നിലവിൽ കാപ്പിവിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. (Image Credit: Getty Images)

കമ്മോഡിറ്റി ഓൺലൈൻ പ്രകാരം കാപ്പി വില ക്വിന്റലിന് (100 കിലോ) ഏകദേശം 22,500 രൂപയാണ്. അതായത് ഒരു കിലോയ്ക്ക് ഏകദേശം 225 രൂപ. സെപ്റ്റംബർ 27ന് സുൽത്താൻബത്തേരി മാർക്കറ്റിൽ ക്വിറ്റലിന് 22,600 രൂപയാണ് വില. (Image Credit: Getty Images)

ലോകത്തിലെ ഏറ്റവും വലിയ അറബിക്ക കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ഇത്തവണ ബ്രസീലിയയിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത് കാപ്പി വില കുറയാൻ കാരണമായിട്ടുണ്ട്. (Image Credit: Getty Images)

ആഗോള തലത്തിൽ കാപ്പി വില കുറഞ്ഞത് കേരളത്തിലെ കാപ്പിപ്പൊടി വിലയെ നേരിട്ട് സ്വാധീനിക്കും. കാപ്പിക്കുരുവിന്റെ മൊത്തവില കുറയുന്നത്, സ്വാഭാവികമായും ഉത്പാദനച്ചെലവ് കുറയുകയും വിപണിയിലെ കാപ്പിപ്പൊടിയുടെ ചില്ലറ വില കുറയാൻ സഹായിക്കുകയും ചെയ്യും. (Image Credit: Getty Images)

അതേസമയം, കാപ്പിയുടെ ഇനം (റോബസ്റ്റ, അറബിക്ക), ഗുണമേന്മ, മാർക്കറ്റ് എന്നിവ അനുസരിച്ച് വിലകളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാം. (Image Credit: Getty Images)