കാപ്പി കുടിക്കാൻ ഇനി പാടുപെടും; കടുപ്പം കൂട്ടി വില | Coffee Price after US tariff change, Check Today's Rate of Coffee Powder in Kerala Malayalam news - Malayalam Tv9

Coffee Price: കാപ്പി കുടിക്കാൻ ഇനി പാടുപെടും; കടുപ്പം കൂട്ടി വില

Published: 

27 Nov 2025 09:42 AM

Coffee Price Hike: അന്താരാഷ്ട്ര കാപ്പി വിലയിലെ വർധനവ് ഇന്ത്യയിലെ കാപ്പി കർഷകർക്ക് ഗുണം ചെയ്യുന്നുണ്ട്. യുഎസ് താരിഫ് മാറ്റത്തെ തുടർന്ന് പ്രമുഖ കമ്പനിയായ ജെഎം സ്മക്കർ കാപ്പി വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചിട്ടുണ്ട്.

1 / 5മലയാളികളുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി. ഒരു ദിവസത്തേക്കുള്ള ഊർജ്ജം നൽകാൻ കാപ്പി മതിയാകും. അതുകൊണ്ട് തന്നെ കാപ്പി വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മലയാളികളെ വളരെയധികം ബാധിക്കും.

മലയാളികളുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി. ഒരു ദിവസത്തേക്കുള്ള ഊർജ്ജം നൽകാൻ കാപ്പി മതിയാകും. അതുകൊണ്ട് തന്നെ കാപ്പി വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മലയാളികളെ വളരെയധികം ബാധിക്കും.

2 / 5

കാപ്പി വിലയിൽ അടുത്തിടെ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. യുഎസ് താരിഫും കാലാവസ്ഥയുമാണ് കാപ്പി വിലയെ ബാധിച്ചത്. നിലവിൽ കേരളത്തിലെ പ്രധാന കാപ്പി വിപണികളിൽ ഒരു ക്വിറ്റലിന് 22200 രൂപ മുതൽ 23,400 രൂപ വരെയാണ് വില.

3 / 5

കിലോയക്ക് 221 രൂപ മുതൽ 234 രൂപ വരെയാണ് വില വരുന്നത്. ബ്രസീലിലും വിയറ്റ്നാമിലും കാലാവസ്ഥ മോശമായതാണ് വില ഉയരാൻ കാരണം. ലോകത്തിലെ പ്രധാന കാപ്പി ഉൽപാദന രാജ്യങ്ങളാണ് ബ്രസീലും വിയറ്റ്നാമും.

4 / 5

അതേസമയം, അന്താരാഷ്ട്ര കാപ്പി വിലയിലെ വർധനവ് ഇന്ത്യയിലെ കാപ്പി കർഷകർക്ക് ഗുണം ചെയ്യുന്നുണ്ട്. കർണാടകവും കേരളവും തമിഴ്‌നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കാപ്പി കൃഷിയിൽ നിന്നും കൂടുതൽ വരുമാനം സ്വന്തമാക്കുമെന്നാണ്‌ വിലയിരുത്തൽ.

5 / 5

എന്നാൽ യുഎസ് താരിഫ് മാറ്റത്തെ തുടർന്ന് പ്രമുഖ കമ്പനിയായ ജെഎം സ്മക്കർ കാപ്പി വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചിട്ടുണ്ട്. കഫേ ബുസ്റ്റെലോ ഉൾപ്പെടെയുള്ള കാപ്പി ബ്രാൻഡുകളുടെ ഉടമസ്ഥരാണ് ജെഎം സ്മക്കർ. ‌

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ