ഒരു പന്തിൽ 22 റൺസ്; കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫിഫ്റ്റിയുമായി ആർസിബി താരം | CPL 2025 Caribbean Premier League Romario Shepherd Scores 22 Runs In 1 Ball Off Oshane Thomas Against SLK Malayalam news - Malayalam Tv9

CPL 2025: ഒരു പന്തിൽ 22 റൺസ്; കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫിഫ്റ്റിയുമായി ആർസിബി താരം

Published: 

28 Aug 2025 08:14 AM

CPL Romario Shepherd Record Score: കരീബിയൻ പ്രീമിയർ ലീഗിൽ അമ്പരപ്പിക്കുന്ന പ്രകടനവുമായി റൊമാരിയോ ഷെപ്പേർഡ്. ഒരു പന്തിൽ താരം 22 റൺസ് അടിച്ചുകൂട്ടി.

1 / 5കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ അർദ്ധസെഞ്ചുറിയുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം. ഗയാന ആമസോൺ വാരിയേഴ്സിൻ്റെ താരമായ റൊമാരിയോ ഷെപ്പേർഡ് ആണ് റെക്കോർഡ് ബുക്കിൽ ഇടം പിടിയ്ക്കുന്ന പ്രകടനം നടത്തിയത്. 23 പന്തിൽ ഷെപ്പേർഡ് ഫിഫ്റ്റി തികച്ചു. (Image Credits- PTI)

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ അർദ്ധസെഞ്ചുറിയുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം. ഗയാന ആമസോൺ വാരിയേഴ്സിൻ്റെ താരമായ റൊമാരിയോ ഷെപ്പേർഡ് ആണ് റെക്കോർഡ് ബുക്കിൽ ഇടം പിടിയ്ക്കുന്ന പ്രകടനം നടത്തിയത്. 23 പന്തിൽ ഷെപ്പേർഡ് ഫിഫ്റ്റി തികച്ചു. (Image Credits- PTI)

2 / 5

സെൻ്റ് ലൂസിയ കിംഗ്സിനെതിരായ മത്സരത്തിലാണ് റൊമാരിയോ ഷെപ്പേർഡിൻ്റെ പ്രകടനം. മത്സരത്തിൽ ഏഴാം നമ്പരിലിറങ്ങിയ ഷെപ്പേർഡ് 34 പന്തിൽ 73 റൺസ് അടിച്ചുകൂട്ടി പുറത്താവാതെ നിന്നു. ഏഴ് സിക്സറും അഞ്ച് ബൗണ്ടറിയുമാണ് താരം തൻ്റെ ഇന്നിംഗ്സിൽ സ്കോർ ചെയ്തത്.

3 / 5

ഗയാന ആമസോൺ വാരിയേഴ്സ് ഇന്നിംഗ്സിലെ 15ആം ഓവറിലാണ് സംഭവം. മൂന്നാം പന്തിൽ നോ ബോൾ, വൈഡ്, പിന്നീട് അടുത്ത പന്തും നോബോളായി. ആ പന്തിൽ ഷെപ്പേർഡ് സിക്സ് അടിച്ചു. ഫ്രീ ഹിറ്റും നോ ബോൾ. അതിലും സിക്സ്. ആ പന്തും നോ ബോളായി. ഫ്രീ ഹിറ്റിൽ വീണ്ടും സിക്സ്.

4 / 5

മൂന്നാം പന്ത് നോബോൾ, വൈഡ്, സിക്സ് നോബോൾ, സിക്സ് നോബോൾ, സിക്സ് എന്നിങ്ങനെയാണ് സംഭവിച്ചത്. അതായത് ഒഷേൻ തോമസ് എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ റൊമാരിയോ ഷെപ്പേർഡ് ആകെ നേടിയത് 22 റൺസ്. എന്നിട്ടും ടീമിന് വിജയിക്കാനായില്ല.

5 / 5

203 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സെൻ്റ് ലൂസിയ കിംഗ്സ് 19ആം ഓവറിലെ ആദ്യ പന്തിൽ ഇത് മറികടന്നു. 35 പന്തിൽ 73 റൺസ് നേടിയ അഖീം ഓഗസ്റ്റെ സെൻ്റ് ലൂസിയ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. ടിം സെയ്ഫർട്ടും (24 പന്തിൽ 37) ടീമിൻ്റെ വിജയത്തിൽ തിളങ്ങി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും