പെൺമക്കൾ എന്നത് ദൈവത്തിന്റെ വരദാനമാണെന്നാണ് പറയുക. പെൺമക്കൾക്കായി ഇന്ന് ലോകമെമ്പാടും ഡോട്ടേഴ്സ് ഡേ ആചരിക്കുകയാണ്. (ഫോട്ടോ കടപ്പാട് - iniseries/Getty Images Creative )
ഈ ദിവസം, അവർ നൽകുന്ന സ്നേഹത്തിനും സന്തോഷത്തിനും അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ നേട്ടങ്ങളെയും പരിശ്രമങ്ങളെയും ആഘോഷിക്കുകയും ചെയ്യാം. (ഫോട്ടോ കടപ്പാട് - Andersen Ross Photography Inc/Getty Images Creative)
സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ഡോട്ടേഴ്സ് ദിനമായി ആചരിക്കുന്നത്. പെൺമക്കളോട് നമുക്കുള്ള സ്നേഹവും നന്ദിയും കാണിക്കേണ്ട സമയമാണിത്. (ഫോട്ടോ കടപ്പാട് - triloks/Getty Images Creative)
ഇന്ത്യയുൾപ്പെടെ പലയിടങ്ങളിലും ആൺമക്കൾ കുടുംബത്തിന്റെ അവകാശികളായി മാറുന്നുണ്ട്. ഈ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം ഒരുക്കുന്നത്. (ഫോട്ടോ കടപ്പാട് - triloks/Getty Images Creative)
വലിയ സ്വപ്‌നങ്ങൾ കാണുക, നക്ഷത്രങ്ങളെ പോലെ തിളങ്ങാനും ആകാശം തൊടാനും ഓരോ പെൺമക്കൾക്കും കഴിയട്ടെ...ഹാപ്പി ഡോട്ടേഴ്സ് ഡേ (ഫോട്ടോ കടപ്പാട് - Paul Bradbury/OJO Images/Getty Images)