Deepika Padukone: പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി കേക്കുണ്ടാക്കി ദീപിക പദുക്കോണ്‍; ചിത്രം വൈറൽ
Deepika Padukone Daughter Dua’s First Birthday: കഴിഞ്ഞ മാസമാണ് ദുവ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇപ്പോഴിതാ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക.

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇവർക്ക് മകൾ ദുവ പദുക്കോൺ സിങ് ജനിച്ചത്. ഇന്നിതുവരെയും മകളുടെ ചിത്രം രണ്‍വീറും ദീപികയും പുറത്തുവിട്ടിട്ടില്ല. (Image Credits: Deepika Padukone/ Instagram)

കഴിഞ്ഞ മാസമാണ് ദുവ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇപ്പോഴിതാ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക പദുക്കോൺ. (Image Credits: Deepika Padukone/ Instagram)

പിറന്നാൾ ദിനത്തിൽ മകൾക്കായി ദീപിക തന്നെയായിരുന്നു കേക്കുണ്ടാക്കിയത്. 'എന്റെ സ്നേഹത്തിന്റെ ഭാഷ... എന്റെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനായി കേക്ക് ബേക്ക് ചെയ്യുന്നു' എന്ന അടികുറിപ്പോടെ കേക്കിന്റെ ചിത്രം ദീപിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. (Image Credits: Deepika Padukone/ Instagram)

ചോക്ലേറ്റ് കേക്കിന് മുകളിലായി സ്വർണ നിറത്തിൽ ഉള്ള ഒരു മെഴുകുതിരിയും ചിത്രത്തിൽ കാണാം. ദീപിക പോസ്റ്റ് ചെയ്ത ചിത്രത്തിൽ കേക്കിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്തിട്ടുള്ളതായും കാണാം. (Image Credits: Deepika Padukone/ Instagram)

പോസ്റ്റിന് താഴെ നിരവധി പേരാണ് കുഞ്ഞ് ദുവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനായിരുന്നു ദീപികയ്ക്കും രൺവീറിനും ദുവ ജനിച്ചത്. (Image Credits: Deepika Padukone/ Instagram)