ബീഫും ചീസും മാറ്റി നിർത്തി ഡയറ്റിലാണോ... ചിക്കനു പകരം ഇതെല്ലാം ഇങ്ങനെയും കഴിക്കാം | diet-tips-beef-and-cheese-like-foods-with-more-protein-than-chicken-breast Malayalam news - Malayalam Tv9

Diet tips: ബീഫും ചീസും മാറ്റി നിർത്തി ഡയറ്റിലാണോ… ചിക്കനു പകരം ഇതെല്ലാം ഇങ്ങനെയും കഴിക്കാം

Published: 

27 Nov 2025 17:19 PM

Diet tips for Non veg lovers: ബീഫും മറ്റും നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഇത് കഴിക്കാനും ഡയറ്റ് തെറ്റാതെ നാവിലെ തൃപ്തിപ്പെടുത്താനും വഴിയുണ്ട്...

1 / 5ചിക്കൻ ബ്രെസ്റ്റ് നിങ്ങളുടെ ഡയറ്റിന്റെ ഭാ​ഗമാണോ? ഇത് കഴിച്ചു മടുത്തെങ്കിൽ... ബീഫും മറ്റും നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഇത് കഴിക്കാനും ഡയറ്റ് തെറ്റാതെ നാവിലെ തൃപ്തിപ്പെടുത്താനും വഴിയുണ്ട്... അളവ് മാത്രം ശ്രദ്ധിച്ചാൽ മതി

ചിക്കൻ ബ്രെസ്റ്റ് നിങ്ങളുടെ ഡയറ്റിന്റെ ഭാ​ഗമാണോ? ഇത് കഴിച്ചു മടുത്തെങ്കിൽ... ബീഫും മറ്റും നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഇത് കഴിക്കാനും ഡയറ്റ് തെറ്റാതെ നാവിലെ തൃപ്തിപ്പെടുത്താനും വഴിയുണ്ട്... അളവ് മാത്രം ശ്രദ്ധിച്ചാൽ മതി

2 / 5

3-ഔൺസ് ലീൻ ബീഫിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീനു പുറമെ പൊട്ടാസ്യം, ഫോലേറ്റ്, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും ജീവകങ്ങളുടെയും സമ്പന്നമായ ഉറവിടമാണിത്.

3 / 5

3-ഔൺസ് പാകം ചെയ്ത ടർക്കി ബ്രസ്റ്റിൽ 25.6 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇത് ചിക്കന് മികച്ചൊരു ബദലാണ്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ടർക്കിയിൽ ധാരാളമുണ്ട്.

4 / 5

3-ഔൺസ് പാകം ചെയ്ത യെല്ലോഫിൻ ട്യൂണയിൽ 24.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറവാണെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ഉയർന്ന മെർക്കുറി സാധ്യത കാരണം ബിഗ്ഐ ട്യൂണ ഒഴിവാക്കാനും കാൻഡ് ലൈറ്റ് ട്യൂണ പരിമിതപ്പെടുത്താനും എഫ്ഡിഎ നിർദ്ദേശിക്കുന്നു.

5 / 5

അളവിന്റെ അടിസ്ഥാനത്തിൽ (ഔൺസ്-ടു-ഔൺസ്) പർമേസൻ ചീസിന് ചിക്കൻ ബ്രസ്റ്റിനേക്കാൾ പ്രോട്ടീൻ കൂടുതലാണ്. ഒരു ഔൺസ് പർമേസൻ ചീസിൽ 10.1 ഗ്രാം പ്രോട്ടീൻ ഉണ്ട് (ഒരു ഔൺസ് ചിക്കൻ ബ്രസ്റ്റിൽ 7.9 ഗ്രാം പ്രോട്ടീൻ മാത്രമാണുള്ളത്).

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും