സർക്കാർ എതിര്? ഒപ്പം ചേർക്കാൻ 'അമ്മ'; ദിലീപിന്റെ ലക്ഷ്യങ്ങൾ വേറെ | Dileep's goals and next step after verdict in actres assault case goverment actions against him Malayalam news - Malayalam Tv9

Dileep: സർക്കാർ എതിര്? ഒപ്പം ചേർക്കാൻ ‘അമ്മ’; ദിലീപിന്റെ ലക്ഷ്യങ്ങൾ വേറെ

Updated On: 

09 Dec 2025 10:49 AM

Dileep: മലയാള സിനിമയുടെ ഏകാധിപതിയായി ദിലീപ് തിളങ്ങിയിരുന്ന കാലത്താണ് കേസിൽ പെട്ട് എല്ലാത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്...

1 / 7

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ആണ് വിധി വന്നത്. എട്ടു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഡിസംബർ എട്ടിന് വിധി വന്നത്. കുറ്റവിമുക്തൻ ആയതിനു പിന്നാലെ മുൻ ഭാര്യ മഞ്ജുവാര്യർക്കെതിരെയും അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്. (photo: facebook/instagram)

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ആണ് വിധി വന്നത്. എട്ടു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഡിസംബർ എട്ടിന് വിധി വന്നത്. കുറ്റവിമുക്തൻ ആയതിനു പിന്നാലെ മുൻ ഭാര്യ മഞ്ജുവാര്യർക്കെതിരെയും അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്. (photo: facebook/instagram)

2 / 7

ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ അമ്മ സംഘടനയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ എന്നാണ് അമ്മയുടെ പ്രതികരണം.കോടതിവിധിയെ ബഹുമാനിക്കുന്നു എന്നും കൂട്ടിച്ചേർത്തു. (photo: facebook/instagram)

3 / 7

ഇപ്പോൾ അമ്മയിലേക്ക് വീണ്ടും തിരിച്ചെടുക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ അമ്മ സംഘടനയിൽ നിന്നും ഫെഫ്കയിൽ നിന്നും എല്ലാം ദിലീപിനെ ഒഴിവാക്കിയിരുന്നു.

4 / 7

എന്നാൽ ഇന്നലെ വിധി വന്നതിൽ പിന്നാലെയുള്ള ദിലീപിന്റെ അമിതാവേശത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് ഇനി അടുത്ത നടപടികൾ എന്തൊക്കെയാകും എന്നുള്ളത്. മലയാള സിനിമയുടെ ഏകാധിപതിയായി ദിലീപ് തിളങ്ങിയിരുന്ന കാലത്താണ് കേസിൽ പെട്ട് എല്ലാത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. (photo: facebook/instagram)

5 / 7

അതിന്റെ ആദ്യപടി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പോലീസിനെതിരെ അന്വേഷണത്തിന് വേണ്ടി പരാതി നൽകാൻ ഒരുങ്ങുകയാണ് നടൻ. മഞ്ജു വാര്യരും പോലീസും ചേർന്ന കള്ളനാണ് തന്നെ ഈ കേസിൽ പെടുത്തിയത് എന്നായിരുന്നു കുറ്റവിമുക്തനായതിന് പിന്നാലെയുള്ള ദിലീപിന്റെ ആരോപണം. (photo: facebook/instagram)

6 / 7

ഇപ്പോൾ അതിന്റെ പേരിൽ കേസുമായി മുന്നോട്ടു പോകാനാണ് നടൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ വിധിക്ക് പിന്നാലെ അപ്പീൽ നൽകാനാണ് സർക്കാറിന്റെ തീരുമാനം. കഴിഞ്ഞദിവസം തന്നെ നിയമം മന്ത്രി പി രാജീവ് ഇത് വ്യക്തമാക്കിയതാണ്. കേസിന്റെ വിധി പഠിച്ചശേഷം ഉടൻ അപ്പീൽ നൽകുമെ നൽകുവാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. (photo: facebook/instagram)

7 / 7

സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ് അവർക്ക് പൂർണമായ നീതി ലഭിക്കണമെന്നതാണ് സർക്കാർ ആവശ്യപ്പെടുന്നത് ഡിജിപിയുമായി സംസാരിച്ചിരുന്നു നീതിന്യായ വിശദമായി പഠിച്ച ശേഷം അപ്പീൽ നൽകാൻ ക്രോസിക്യൂഷനോട് പ്രാരംഭം നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.(photo: facebook/instagram)

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്