Jackfruit Seed Olan: ചക്കക്കുരു കൊണ്ട് ഓലൻ ഉണ്ടാക്കാം; സിംപിൾ റെസിപ്പി ഇതാ…
Jackfruit Seed Olan Recipe: രുചികരമായ ഈ വിഭവം ചോറിനൊപ്പവും, അപ്പത്തിനോ, ഇടിയപ്പത്തിനോ, പുട്ടിനോ, ചപ്പാത്തിക്കോ ഒക്കെയുള്ള കറിയായും ഉപയോഗിക്കാനാകും.

ഇനി ചക്കയുടെ കാലമാണ്. ഇതോടെ നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളിലും ചക്ക കൊണ്ടുള്ള വിഭവങ്ങളായിരിക്കും കൂടുതലും. ഇതിൽ പ്രധാനം ചക്കക്കുരു കൊണ്ടുള്ള കറികളായിരിക്കും. ചക്കക്കുരു- മാങ്ങാ കറി, പാവയ്ക്ക-ചക്കക്കുരു തുടങ്ങി വിവിധ കറികളാണ് തയ്യാറാക്കുക. (Image Credits: Pinterest)

ഇത്തരത്തിൽ ചക്കക്കുരു കൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് ഓലൻ. സാധാരണ കുമ്പളങ്ങയ്ക്കോ മത്തങ്ങയ്ക്കോ ഒപ്പം വൻപയർ ചേർത്താണ് ഓലൻ ഉണ്ടാക്കാറുള്ളത്. ഇതിനു പകരം ഇത്തവണ ചക്കക്കുരു കൊണ്ട് ഓലൻ ഉണ്ടാക്കാം.

രുചികരമായ ഈ വിഭവം ചോറിനൊപ്പവും, അപ്പത്തിനോ, ഇടിയപ്പത്തിനോ, പുട്ടിനോ, ചപ്പാത്തിക്കോ ഒക്കെയുള്ള കറിയായും ഉപയോഗിക്കാനാകും.ചേരുവകൾ: ചക്കക്കുരു ,പച്ച മുളക്, ചുവന്നുള്ളി,തേങ്ങാ പാൽ , കറി വേപ്പില,വെളിച്ചെണ്ണ,ഉപ്പ്, വെള്ളം, തേങ്ങാ പാൽ,കറി വേപ്പില,വെളിച്ചെണ്ണ.

ഇടത്തരം വലുപ്പമുള്ള ഒരു മുറി തേങ്ങ ചുരണ്ടി പിഴിഞ്ഞ് ഒന്നാം പാലെടുത്ത് വയ്ക്കുക. കുറച്ച് വെള്ളം കൂടി ചേർത്ത് മിക്സിയിൽ ഒന്നു ക്രഷ് ചെയ്ത് പിഴിഞ്ഞ് രണ്ടാം പാലും എടുത്ത് വയ്ക്കുക.

തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞ ചക്കക്കുരുവും ഉള്ളിയും കീറിയ പച്ച മുളകും ഉപ്പും രണ്ടാം പാലും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. ചക്ക കുരു വേവുന്ന മുറയ്ക്ക് ഒന്നാം പാലൊഴിച്ച് ഇളക്കി യോജിപ്പിച്ച് വെളിച്ചെണ്ണ തൂവി കറിവേപ്പില വിതറി വാങ്ങാം.