AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ethanol Fuel: പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലോ? കേരളത്തിലും പരിശോധന

കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ കേരളത്തിലെ പെട്രോൾ പമ്പുകളിലും പരിശോധനയ്ക്ക് നിർദ്ദേശം. സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനനുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്.

Ethanol Fuel: പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലോ? കേരളത്തിലും പരിശോധന
പ്രതീകാത്മക ചിത്രംImage Credit source: Sanchit Khanna/HT via Getty Images
Amal KV
Amal KV | Updated On: 07 Nov 2026 | 07:29 PM

തിരുവനന്തപുരം: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ കേരളത്തിലെ പെട്രോൾ പമ്പുകളിലും പരിശോധനയ്ക്ക് നിർദ്ദേശം. സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനനുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ സ്വീകരിച്ച് ആകും പരിശോധന നടത്തുക

ക്രമക്കേടുണ്ടെങ്കിൽ കർശന നടപടി

അതേ സമയം കേരളത്തിൽ നിലവിൽ പെട്രോളിൽ അളവിൽ അധികം എഥനോൾ കലർത്തുന്നതായി റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. എന്നാൽ കർണാടകയിൽ  എഥനോള്‍ കൂടുതലായി പെട്രോളിൽ ചേർക്കുന്നു എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സംസ്ഥാനത്തും പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കി. പരിശോധനയിൽ അളവിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലെ പെട്രോളുകളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.

Also Read: സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കും, ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാം: മന്ത്രി എം. ലിജു

കർണാടകയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് സ്വീകരിച്ച 63 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ബാംഗ്ലൂർ ഉൾപ്പെടെയുള്ള 7 ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിൽ കൂടുതൽ ഉണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃ കാര്യമന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞിരുന്നു.

റിപ്പോർട്ടുകളെ തള്ളി കേന്ദ്രസർക്കാർ

അതേസമയം റിപ്പോർട്ടുകളെ കേന്ദ്രസർക്കാർ തള്ളിയിട്ടുണ്ട്. രാജ്യത്ത് വിതരണം ചെയ്യുന്ന E 20 പെട്രോൾ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബറിൽ കർണാടക സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന് എണ്ണ കമ്പനികൾ വ്യക്തമാക്കി എന്നും മന്ത്രാലയം പറയുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്,  ഈ മൂന്ന് പൊതുമേഖല എണ്ണ കമ്പനികൾ ആണ് മന്ത്രാലയത്തിന് വിശദീകരണം നൽകിയത്.

English Summary

Following reports that petrol sold at fuel stations in Karnataka contained ethanol levels exceeding the permitted limit, instructions have been issued to conduct inspections at petrol pumps in Kerala as well. This directive was given by Anoop Jacob, the Minister for Civil Supplies and Consumer Affairs. The decision was reached following discussions with Chief Minister V.D. Satheesan.

Follow Us