AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വീടിന്റെ പില്ലറിനായി എടുത്ത കുഴിയിലെ മഴവെള്ളത്തിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Five-year-old girl meets tragic end after falling into water-filled pit: വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീ മരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മാണത്തിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിന് കുഴിയെടുത്തിരുന്നു. മഴയെത്തുടർന്ന് ഈ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി ഈ കുഴിയിലേക്ക് വീഴുകയായിരുന്നു.

വീടിന്റെ പില്ലറിനായി എടുത്ത കുഴിയിലെ മഴവെള്ളത്തിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
Five Year Old Girl Meets Tragic End After Falling Into Water Filled PitImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 07 Nov 2026 | 07:10 PM

പാലക്കാട്: മുണ്ടൂരിൽ നാടിനെ കണ്ണീരിലാഴ്ത്തി അ‌ഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് – തുളസി ദമ്പതികളുടെ മകൾ അനുശ്രീ മരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മാണത്തിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിന് കുഴിയെടുത്തിരുന്നു. മഴയെത്തുടർന്ന് ഈ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി ഈ കുഴിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Follow Us