ദീപാവലിക്കുള്ള മൺവിളക്കുകൾ കഴുകി സൂക്ഷിക്കാം; ചിരാതുകൾ എളുപ്പത്തിൽ വൃത്തിയാക്കുന്നത് ഇങ്ങനെ | Diwali Cleaning Hacks, easy steps to clean oil stained clay diyas or chirath at home Malayalam news - Malayalam Tv9

Diwali Cleaning Hacks: ദീപാവലിക്കുള്ള മൺവിളക്കുകൾ കഴുകി സൂക്ഷിക്കാം; ചിരാതുകൾ എളുപ്പത്തിൽ വൃത്തിയാക്കുന്നത് ഇങ്ങനെ

Updated On: 

01 Nov 2026 | 10:48 AM

Diwali Cleaning Tips Ans Tricks: മുൻവർഷങ്ങളിൽ ഉപയോഗിച്ചതോ വാങ്ങിവെച്ചതോ ആയ ചിരാതുകളാണ് പലപ്പോഴും നമ്മൾ വീണ്ടും ഉപയോ​ഗിക്കുന്നത്. എന്നാൽ പഴയ ചിരാതുകളിൽ കരിയും എണ്ണക്കറയും പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഇനി അത് കളയാൻ നിക്കണ്ട. അടുക്കള ചേരുവകൾ മാത്രം ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മൺവിളക്കുകൾ കഴുകി പുതിയതുപോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ചില ക്ലീനിംഗ് ടിപ്പുകൾ നമുക്ക് നോക്കാം.

1 / 5
ദീപാവലി ദിവസം വീടുകളിൽ മൺവിളക്കുകൾ കത്തിക്കുന്നത് സാധാരണമാണ്. മുൻവർഷങ്ങളിൽ ഉപയോഗിച്ചതോ വാങ്ങിവെച്ചതോ ആയ ചിരാതുകളാണ് പലപ്പോഴും നമ്മൾ വീണ്ടും ഉപയോ​ഗിക്കുന്നത്. എന്നാൽ പഴയ ചിരാതുകളിൽ കരിയും എണ്ണക്കറയും പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഇനി അത് കളയാൻ നിക്കണ്ട. അടുക്കള ചേരുവകൾ മാത്രം ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മൺവിളക്കുകൾ കഴുകി പുതിയതുപോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ചില ക്ലീനിംഗ് ടിപ്പുകൾ നമുക്ക് നോക്കാം. (Image credit source: unsplash)

2 / 5
വെണ്ണീരും ചെറുചൂടുവെള്ളവും: ഉപയോഗിച്ച ചിരാതുകൾ തണുത്ത വെള്ളത്തിൽ കഴുകിയാൽ അതിലെ കറയും കരിയും ഒരിക്കലും പോകില്ല. ആതിന് ആദ്യം വലിയൊരു പാത്രത്തിൽ ചെറുചൂടുവെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡോ തുണി അലക്കുന്ന പൗഡറോ ചേർക്കുക. ഇതിലേക്ക് ചിരാതുകൾ 20-30 മിനിറ്റ് മുക്കിവെച്ചാൽ കട്ടിപിടിച്ച എണ്ണക്കറ എളുപ്പത്തിൽ അലിഞ്ഞുപോകുന്നതാണ്.

3 / 5
ബേക്കിംഗ് സോഡയും നാരങ്ങാനീരും: വിളക്കിന്റെ അരികുകളിലും അടിഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്ന കരിയും എണ്ണ കറയും മാറ്റാൻ ബേക്കിം​ഗ് സോഡയും നാരങ്ങ നീരമാണ് ബെസ്റ്റ്. അതിന് ഒരു സ്പൂൺ ബേക്കിംഗ് സോഡയിലേക്ക് കുറച്ച് നാരങ്ങാനീര് ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് പഴയൊരു ടൂത്ത് ബ്രഷോ സ്റ്റീൽ സ്ക്രബ്ബറോ ഉപയോഗിച്ച് വിളക്കുകളിൽ പതുക്കെ ഉരച്ചുകൊടുത്താൽ പഴയ തിളക്കം തിരികെ ലഭിക്കും.

4 / 5
വിനാഗിരി ലായനി: പഴയ എണ്ണയുടെ ദുർഗന്ധം പൂർണ്ണമായും മാറാൻ, കഴുകിയെടുത്ത വിളക്കുകൾ അല്പം വിനാഗിരി ചേർത്ത ശുദ്ധജലത്തിൽ ഒരിക്കൽകൂടി മുക്കി പുറത്തെടുക്കുക. ഇത് ചിരാതിലെ ഏത് ദുർഗന്ധവും അണുക്കളും നീക്കം ചെയ്യും. കഴുകിയെടുത്ത ചിരാതുകൾ ഈർപ്പത്തോടെ വച്ചാൽ പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കുറഞ്ഞത് 4-5 മണിക്കൂറെങ്കിലും നല്ല വെയിലത്ത് വെച്ച് പൂർണ്ണമായും ഉണക്കിയ ശേഷമേ ദീപാവലിക്ക് തിരിയിട്ട് എണ്ണയൊഴിക്കാൻ ഉപയോഗിക്കാവൂ.

5 / 5
മൺവിളക്കുകൾ ഒന്നിച്ചിട്ട് വെക്കുമ്പോൾ തമ്മിൽ ഉരഞ്ഞ് പൊട്ടാനും വശങ്ങൾ പൊടിഞ്ഞു പോകാനും സാധ്യതയുണ്ട്. ഓരോ വിളക്കിനും ഇടയിൽ പഴയ ന്യൂസ് പേപ്പറോ, ടിഷ്യൂ പേപ്പറോ, ബബിൾ റാപ്പോ വെച്ച് പാക്ക് ചെയ്യുന്നത് വിളക്കുകൾക്ക് സുരക്ഷ നൽകും. അതുപോലെ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കുന്നതിന് പകരം കാർഡ്ബോർഡ് ബോക്സുകളിലോ ഷൂ ബോക്സുകളിലോ അടുക്കി വെക്കുക. അടുക്കളയിലെ സിങ്കിനടിയിലോ ഈർപ്പമുള്ള തറയിലോ ബോക്സുകൾ വെക്കരുത്.

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം