Diya Krishna: ഓമിയുടെ 28 ചടങ്ങ് കഴിഞ്ഞിട്ട് ഒരു സ്‌പെഷ്യൽ ദിവസം വരുന്നുണ്ട്, അന്ന് കുഞ്ഞിന്റെ മുഖം കാണിക്കാമെന്ന് ദിയ കൃഷ്ണ; ‘അഹാനയുടെ വിവാഹമാണോ എന്ന് ആരാധകർ
Diya Krishna: കുഞ്ഞിന്റെ 28 ചടങ്ങ് കഴിഞ്ഞിട്ട് ഇത്തിരി കൂടി സ്‌പെഷ്യൽ ആയ ഒരു പരിപാടി വരുന്നുണ്ടെന്നും അത് എന്താണ് എന്ന് താൻ പറയുന്നില്ലെന്നുമാണ് ദിയ പറയുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. പുതിയ ഒരു കുഞ്ഞ് അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം ഇപ്പോൾ. ദിയയുടെയും അശ്വിന്റെയും ആദ്യത്തെ കണ്മണിയായ നിയോം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എല്ലാ വിശേഷങ്ങളും പങ്കുവച്ച ദിയ തന്റെ പ്രസവ വീഡിയോയും ആരാധകരുമായി പങ്കുവച്ചിരുന്നു. (Image Credits:Instagram)

എന്നാൽ ഒരിക്കൽ പോലും മകൻ ഓമിയുടെ മുഖം കാണിക്കാൻ താരം തയ്യാറായില്ല. ഇപ്പോഴിതാ മകൻ ഓമിയുടെ മുഖം എപ്പോഴാണ് കാണിക്കുന്നത് എന്ന് ആരാധകരുടെ ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. തന്നോട് ഇക്കാര്യം കുറെ ആളുകൾ ചോദിച്ചിരുന്നു.

28 നുള്ള ചടങ്ങിൽ കുഞ്ഞിന്റെ മുഖം കാണിക്കുമോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ ആ ദിവസം നമ്മൾ കുഞ്ഞിന്റെ മുഖം കാണിക്കില്ലെന്നാണ് ദിയ കൃഷ്ണ പറയുന്നത്. കുഞ്ഞ് കുറച്ചുകൂടി വലുതായിട്ടേ തനിക്ക് കുഞ്ഞിന്റെ മുഖം കാണിക്കാൻ താല്പര്യം ഉള്ളുവെന്നാണ് ദിയ പറയുന്നത്.

കുഞ്ഞിന്റെ 28 ചടങ്ങ് കഴിഞ്ഞിട്ട് ഇത്തിരി കൂടി സ്‌പെഷ്യൽ ആയ ഒരു പരിപാടി വരുന്നുണ്ടെന്നും അത് എന്താണ് എന്ന് താൻ പറയുന്നില്ലെന്നുമാണ് ദിയ പറയുന്നത്.നമുക്ക് ഒരു ദിവസം ഒരു ഡേറ്റ് വരുന്നുണ്ട്. ആ ഡേറ്റിന് രണ്ട് സ്‌പെഷ്യൽ ഒക്കേഷൻ ആണുള്ളത്. ഒരേ ദിവസം വരുന്നത് പോലെ രണ്ടു വിശേഷങ്ങൾ ആണ് ഭാഗ്യവശാൽ കിട്ടിയിരിക്കുന്നത്.

ഓമി ജനിച്ച ദിവസത്തിനു സിമിലർ ആയിട്ടുള്ള ഒരു ഡേറ്റ് കൂടിയാണ്. അന്നാണ് മകന്റെ മുഖം തങ്ങൾ കാണിക്കുന്നതെന്നാണ് ദിയ പറയുന്നത്. അന്ന് നിങ്ങൾക്ക് ഇൻസ്റ്റയിൽ ആയാലും വ്ലോഗിൽ ആയാലും ഓമിയുടെ മുഖം കാണാൻ പറ്റും എന്നാണ് ദിയ പറഞ്ഞത്. ഇതോടെ അഹാനയുടെ വിവാഹമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.