Diya Krishna: പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥന വേണമെന്ന് ദിയ കൃഷ്ണ; ഓമിക്ക് എന്തുപറ്റിയെന്ന് ആരാധകർ
Diya Krishna Viral Post: എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ദിയ ഇതുവരെ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചിന് വിവാഹവാർഷിക ദിനത്തിൽ മുഖം കാണിക്കാനാണ് ഇരുന്നത്. ഇതേകുറിച്ച് ദിയ തുറന്നുപറയുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയയുടെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും ഒന്നാം വിവാഹവാർഷികമായിരുന്നു. ഇത്തവണ വിവാഹവാർഷികത്തിൽ കൂടെ മകനുമുണ്ട്. (Image Credits:Instagram)

ജൂലൈയ് അഞ്ചിനാണ് ദിയയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ദിയ ഇതുവരെ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചിന് വിവാഹവാർഷിക ദിനത്തിൽ മുഖം കാണിക്കാനാണ് ഇരുന്നത്. ഇതേകുറിച്ച് ദിയ തുറന്നുപറയുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതോടെ എന്ത് പറ്റിയെന്ന് ചിന്തിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് പ്രാർത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

ഓമിക്ക് സുഖമില്ലെന്ന് കാട്ടികൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചാണ് ദിയ കൃഷ്ണ എത്തിയത്. തന്റെ മകൻ ഓമിക്ക് വേണ്ടി പ്രാർത്ഥിക്കണം, സുഖപ്പെടാൻ നിങ്ങളുടെ പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തണം എന്നാണ് ദിയ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

എന്നാൽ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നുമാത്രം പറയുന്നില്ല. ഇതോടെ ഓമിക്ക് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.