ഒരാൾ ഒരു ദിവസം എണ്ണ കഴിക്കേണ്ടത് ഇത്രമാതം? ശരിയായ അളവ് അറിഞ്ഞിരിക്കണം | Doctors Reveal How Much Oil Should A Person Consume In A Day, Know The Right Amount to maintain health Malayalam news - Malayalam Tv9

Healthy Foodstyle: ഒരാൾ ഒരു ദിവസം എണ്ണ കഴിക്കേണ്ടത് ഇത്രമാതം? ശരിയായ അളവ് അറിഞ്ഞിരിക്കണം

Published: 

18 Sep 2025 08:09 AM

How Much Oil Consume In A Day:മഴക്കാലത്ത് അമിതമായ എണ്ണ ഉപഭോഗം ഹൃദ്രോഗം, പൊണ്ണത്തടി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. പലതരത്തിലുള്ള എണ്ണകൾ ഇന്നു ലഭ്യമാണ്. അതുകൊണ്ട് തന്നെ ​ഗുണനിലവാരമുള്ളതും ആരോ​ഗ്യത്തിന് നല്ലതുമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

1 / 5മിക്ക ഭക്ഷണങ്ങളും എണ്ണ ചേർത്താണ് നമ്മൾ ഉപയോ​ഗിക്കുന്നത്. എന്നാൽ അമിതമായ ഉപയോഗം ആരോ​ഗ്യത്തിന് അത്ര നല്ലതുമല്ല. എണ്ണയുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. കൂടാതെ ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ ഡയറ്റീഷ്യൻ ഡോ. ജ്യോതി സിംഗ് ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. (Image Credits: Gettyimages)

മിക്ക ഭക്ഷണങ്ങളും എണ്ണ ചേർത്താണ് നമ്മൾ ഉപയോ​ഗിക്കുന്നത്. എന്നാൽ അമിതമായ ഉപയോഗം ആരോ​ഗ്യത്തിന് അത്ര നല്ലതുമല്ല. എണ്ണയുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. കൂടാതെ ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ ഡയറ്റീഷ്യൻ ഡോ. ജ്യോതി സിംഗ് ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. (Image Credits: Gettyimages)

2 / 5

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രതിദിനം 15 ഗ്രാമിൽ കൂടുതൽ (ഏകദേശം മൂന്ന് ടീസ്പൂൺ എണ്ണ) എണ്ണ കഴിക്കരുതെന്നാണ് ഡോക്ടർ സിംഗ് പറയുന്നത്. ഒരു ഗ്രാം എണ്ണ കഴിക്കുന്നതിലൂടെ ഒമ്പത് കിലോ കലോറിയാണ് ശരീരത്തിലെത്തുന്നത്. ഇതാവട്ടെ ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാൾ വളരെ കൂടുതൽ കലോറിയാണ്. അമിതമായ ഉപഭോഗം ഫാറ്റി ലിവർ, ശരീരഭാരം, ദഹന പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. (Image Credits: Gettyimages)

3 / 5

മിതമായ അളവിൽ എണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ട്രാൻസ് ഫാറ്റുകളുടെയും ഹൈഡ്രജനേറ്റഡ് ഓയിലുകളുടെയും അപകടങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇവ കുടലിനെയും കരളിനെയും ദോഷകരമായി ബാധിക്കുമെന്നും ഡോ. സിംഗ് ചൂണ്ടിക്കാട്ടി. ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകൾക്ക് ഒറ്റ ദിവസം കൊണ്ട് ഒന്ന് മുതൽ ഒന്നര കിലോഗ്രാം വരെ ഭാരം കൂടുന്നു. ആരോഗ്യകരമായ രീതിയിൽ, കടുക് എണ്ണ, ആവണക്കെണ്ണ, നെയ്യ്, വെളിച്ചെണ്ണ, അല്ലെങ്കിൽ നിലക്കടല എണ്ണ എന്നിവ ഉപയോഗിക്കാം. (Image Credits: Gettyimages)

4 / 5

ഇവ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും, എന്നിരുന്നാലും ഇവയും മിതമായി കഴിക്കണമെന്ന് ഡോ. സിം​ഗ് പ്രത്യേകം എടുത്തുപറഞ്ഞു. മഴക്കാലത്ത് അമിതമായ എണ്ണ ഉപഭോഗം ഹൃദ്രോഗം, പൊണ്ണത്തടി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ശരിയായ രീതിയിൽ എണ്ണ ഉപയോ​ഗിച്ചാൽ ആരോ​ഗ്യം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനാകും. (Image Credits: Gettyimages)

5 / 5

മേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ മത്സ്യ എണ്ണ പോലുള്ള എണ്ണകൾ ആരോഗ്യത്തിന് നല്ലതാണ്. ഏത് തരം എണ്ണ കഴിക്കുമ്പോഴും മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. പലതരത്തിലുള്ള എണ്ണകൾ ഇന്നു ലഭ്യമാണ്. അതുകൊണ്ട് തന്നെ ​ഗുണനിലവാരമുള്ളതും ആരോ​ഗ്യത്തിന് നല്ലതുമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. (Image Credits: Gettyimages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും