ബാങ്ക് ചെക്കിന്റെ പിന്നിൽ ഒപ്പിടാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.... | Does a cheque need to be signed on the back, Everything you need to know Malayalam news - Malayalam Tv9

Bank Cheques: ബാങ്ക് ചെക്കിന്റെ പിന്നിൽ ഒപ്പിടാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….

Published: 

22 Nov 2025 12:47 PM

Bank Cheques: ഭൂരിഭാഗം ആളുകൾക്കും ചെക്കിൽ എവിടെയാണ്, എപ്പോഴാണ് ഒപ്പിടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1 / 5ചെക്ക് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ചെക്കിൽ എവിടെയാണ്, എപ്പോഴാണ് ഒപ്പിടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല.  ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credit: Getty Images)

ചെക്ക് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ചെക്കിൽ എവിടെയാണ്, എപ്പോഴാണ് ഒപ്പിടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. (Image Credit: Getty Images)

2 / 5

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, തെറ്റായ സ്ഥലത്ത്, പ്രത്യേകിച്ച് ചെക്കിന്റെ പുറകിൽ ഒപ്പിടുന്നത് നിങ്ങളുടെ അക്കൗണ്ടിന് ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കും. ഇത് അനധികൃത പണം പിൻവലിക്കലുകൾക്കും വൻ സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമാകും. (Image Credit: Getty Images)

3 / 5

ചെക്കിന്റെ മുൻവശത്തുള്ള നിശ്ചിത ബോക്സിൽ മാത്രം ഒപ്പ് രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. ഇത് ചെക്ക് ആധികാരികമാണെന്ന് ഉറപ്പുവരുത്താൻ സഹായിക്കും. അനാവശ്യമായ സ്ഥലങ്ങളിലോ, പ്രത്യേകിച്ച് ചെക്കിന്റെ പുറകിലോ ഒപ്പിടുന്നത് ഒഴിവാക്കുക. (Image Credit: Getty Images)

4 / 5

ഒരു ഓർഡർ ചെക്ക് മറ്റൊരാൾക്ക് കൈമാറാൻ ഉദ്ദേശിക്കുമ്പോൾ മാത്രമാണ് അതിന്റെ പുറകിൽ ഒപ്പിടേണ്ടത്. പലരും പതിവായി വരുത്തുന്ന ഒരു വലിയ തെറ്റാണ് ബെയറർ ചെക്കിന്റെ പുറകിൽ ഒപ്പിടുന്നത്. ഈ അശ്രദ്ധ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ വഴിയൊരുക്കും. (Image Credit: Getty Images)

5 / 5

ബെയറർ ചെക്കിൽ പുറകിൽ ഒപ്പിടുമ്പോൾ അത് കൈവശം വെച്ചുള്ള ആർക്കും അത് പണമാക്കി മാറ്റിയെടുക്കാനുള്ള അധികാരം ലഭിക്കുന്നു. ഒരു ചെക്ക് നഷ്ടപ്പെട്ടാൽ, അതിലെ നിങ്ങളുടെ ഒപ്പ് തട്ടിപ്പുകാർക്ക് വലിയ സഹായമായി മാറും. (Image Credit: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ