ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത് | Does Eating Gooseberry Before Meals to Lower Blood Sugar, Here is the real fact Malayalam news - Malayalam Tv9

Gooseberry Benefits: ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത്

Published: 

19 Jun 2026 | 09:45 PM

Gooseberry Benefits For Diabetes: അടുത്തിടെ സോഷ്യൽ മീഡിയയിലും ഇൻ്റർനെറ്റിലും ഏറെ പ്രചരിക്കുന്ന ഒന്നാണ് ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറും എന്നത്. പ്രമേഹത്തെ ചെറുക്കാൻ നെല്ലിക്ക എത്രത്തോളം നിങ്ങളെ സഹായിക്കുമെന്നതിൻ്റെ വസ്തുത നമുക്ക് മനസ്സിലാക്കാം. പ്രമേഹം എന്നത് കൃത്യമായ മരുന്നുകൾ, ഡയറ്റ്, വ്യായാമം എന്നിവയിലൂടെ നിയന്ത്രിച്ചു നിർത്താം എന്നതാണ് സത്യം. ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

1 / 5
പ്രമേഹം പ്രായഭേദമന്യേ മിക്കവരെയും ബാധിക്കുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ്. മരുന്നുകൾ കഴിക്കാൻ മടിയുള്ളവർ പലതരം വീട്ടുവൈദ്യങ്ങൾ പ്രമേഹത്തിനെതിരെ പരീക്ഷിക്കാറുണ്ട്. അതിൽ അടുത്തിടെ സോഷ്യൽ മീഡിയയിലും ഇൻ്റർനെറ്റിലും ഏറെ പ്രചരിക്കുന്ന ഒന്നാണ് ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറും എന്നത്. പ്രമേഹത്തെ ചെറുക്കാൻ നെല്ലിക്ക എത്രത്തോളം നിങ്ങളെ സഹായിക്കുമെന്നതിൻ്റെ വസ്തുത നമുക്ക് മനസ്സിലാക്കാം. (Image Credit Source: Getty Images)

2 / 5
പ്രമേഹം പൂർണ്ണമായി മാറ്റാൻ ലോകത്ത് ഇന്നേവരെ ഒരു ഒറ്റമൂലിയും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പ്രമേഹം എന്നത് കൃത്യമായ മരുന്നുകൾ, ഡയറ്റ്, വ്യായാമം എന്നിവയിലൂടെ നിയന്ത്രിച്ചു നിർത്താം എന്നതാണ് സത്യം. ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. എന്ന് കരുതി നെല്ലിക്ക കഴിച്ചതുകൊണ്ട് മാത്രം പ്രമേഹം കുറയും എന്നല്ല. മറിച്ച് പ്രമേഹം നിയന്ത്രിക്കാനാകും.

3 / 5
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം എന്ന മൂലകം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് കോശങ്ങൾക്ക് ഗ്ലൂക്കോസിനെ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. അതുപോലെ തന്നെ നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് പ്രമേഹരോഗികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു.

4 / 5
നെല്ലിക്കയിലെ നാരുകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ്സ് വളരെ പതുക്കെ മാത്രം രക്തത്തിലേക്ക് അലിയാൻ അനുവദിക്കുന്നു. ഇത് ഭക്ഷണത്തിന് ശേഷം പെട്ടെന്ന് ഷുഗർ ലെവൽ ഉയരുന്നത് തടയും. അതുപോലെ നെല്ലിക്കയുടെ ഗുണം പൂർണ്ണമായി ലഭിക്കാൻ അത് കഴിക്കുന്ന രീതിയും സമയവും വളരെ പ്രധാനമാണ്. രാവിലെ വെറുംവയറ്റിലോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന്  മുൻപോ ഒരു ചെറിയ നെല്ലിക്ക  ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കിൽ  ജ്യൂസ് കുടിക്കുകയോ ചെയ്യാം.

5 / 5
നെല്ലിക്ക ജ്യൂസ് അടിക്കുമ്പോൾ അതിൽ പഞ്ചസാരയോ തേനോ ഒരു കാരണവശാലും ചേർക്കരുത്. അസിഡിറ്റി ഒഴിവാക്കാൻ നേരിയ തോതിൽ കുരുമുളക് പൊടിയോ കായമോ ചേർക്കാം. ദിവസവും ഒന്നോ പരമാവധി രണ്ടോ നെല്ലിക്കയിൽ കൂടുതൽ കഴിക്കരുത്. അമിതമായാൽ ഇത് ചിലരിൽ വയറിളക്കത്തിനും അസിഡിറ്റിക്കും കാരണമാകാം.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ