AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“യുവന്റസ് മുതൽ എല്ലാം അവസാനിച്ചു”; റൊണാള്‍ഡോയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍

Erik Ten Hag Criticizes Cristiano Ronaldo: എട്ട് വര്‍ഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ മാനേജര്‍ എറിക് ടെന്‍ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണലിസം കാണിച്ചില്ലെന്ന് എറിക് ടെന്‍ ഹാഗ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

“യുവന്റസ് മുതൽ എല്ലാം അവസാനിച്ചു”; റൊണാള്‍ഡോയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍
ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് എറിക് ടെൻ ഹാഗ്Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 02 Nov 2026 | 03:16 PM

കഴിഞ്ഞ് എട്ട് വര്‍ഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ മാനേജര്‍ എറിക് ടെന്‍ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണലിസം കാണിച്ചില്ലെന്ന് എറിക് ടെന്‍ ഹാഗ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം. അദ്ദേഹത്തിന് പഴയതുപോലെ മികച്ച പ്രകടനം നൽകാൻ സാധിക്കുന്നില്ല. യുവന്റസിലെ കാലം മുതൽക്കേ അത് അവസാനിച്ചതാണെന്നും എറിക് ടെന്‍ ഹാഗ് അഭിപ്രായപ്പെട്ടു.

വാസ്തവത്തിൽ അത് റയൽ മാഡ്രിഡിന്റെ വലിയൊരു കഴിവാണ്. താരങ്ങളോട് എപ്പോള്‍ വിട പറയണമെന്ന് അവർക്ക് കൃത്യമായി അറിയാം. ഒരു താരത്തിന്റെ മികവ് എപ്പോഴാണ് കുറയുന്നത് എന്ന് അവർ തിരിച്ചറിയുന്നു. പുറംലോകത്തിന് ആ താരം ഇപ്പോഴും തന്റെ കരിയറിന്റെ ഉന്നതിയിലാണെന്ന് തോന്നുന്ന ഒരു നിമിഷത്തിൽ തന്നെ അവർ അദ്ദേഹത്തോട് വിട പറയുന്നു. യഥാർത്ഥത്തിൽ ആ താരത്തിന് ഇനി പഴയ പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ മാനേജര്‍ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലയളവിൽ ടെൻ ഹാഗും റൊണാൾഡോയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അന്നത്തെ അകല്‍ച്ചയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്ന് സൂചിപ്പിക്കുന്നതാണ് ടെന്‍ ഹാഗിന്റെ ഈ വിമര്‍ശനം.

റൊണാള്‍ഡോ vs ടെന്‍ ഹാഗ്‌

2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയായിരുന്നു ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതല വഹിച്ചിരുന്നത്. സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് ടെൻ ഹാഗ് റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിൽ അതൃപ്തനായ റൊണാൾഡോ ഒരു മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങാൻ വിസമ്മതിച്ചു.

Also Read: അ‌സിസ്റ്റും ഗോളുമായി മെസി മാജിക് വീണ്ടും; വിജയത്തോടൊപ്പം പോയിന്റ് പട്ടികയിലും മുന്നേറി ഇന്റർ മയാമി

ടോട്ടനം ഹോട്ട്സ്പറിനെതിരെയുള്ള വിജയത്തിനിടെ അദ്ദേഹം ഗ്രൗണ്ടിൽ നിന്ന് ദേഷ്യത്തോടെ സ്റ്റേഡിയം വിട്ടുപോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ടെൻ ഹാഗ് ഒരു മത്സരത്തിലേക്ക് റൊണാൾഡോയെ ആദ്യ ഇലവൻ ടീമിൽ നിന്ന് വിലക്കി നിർത്തി.

2022 ഫിഫ ലോകകപ്പ് നടന്ന സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ, ടെൻ ഹാഗും താനും തമ്മിലുള്ള ഭിന്നതകളെക്കുറിച്ച് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. നാലു വര്‍ഷത്തോളമായി തുടരുന്ന ഭിന്നതയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ടെന്‍ ഹാഗ്‌ വീണ്ടും റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

English Summary

Erik ten Hag launched a fresh attack on Cristiano Ronaldo in a recent interview. He claimed Ronaldo has failed to perform at a top level for seven years. Ten Hag stated Ronaldo’s decline began during his stint at Juventus. He praised Real Madrid for selling players before their form drops.

Follow Us