Seedless Fruits: കുരുവില്ലാത്ത പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ടത്
Is Seedless Fruits Healthier: ഒരുദിവസം ആരോഗ്യമുള്ള ഒരാൾക്ക് പരമാവധി ഏകദേശം ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. കുരു കളയാൻ മടിയുള്ളവർ ഇത്തരം പഴങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിന് കുരുവില്ലാത്ത പഴങ്ങൾ ആരോഗ്യകരമാണോ? കൂടുതൽ അറിയാം.

വാഴപ്പഴം, മുന്തിരി, തണ്ണിമത്തൻ, പപ്പായ തുടങ്ങി വിവിധ പഴവർങ്ങളുടെ കുരുവില്ലാത്തവ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയ്ക്ക് അല്പം വിലയും കൂടുതലാണ്. കുരു കളയാൻ മടിയുള്ളവർ ഇത്തരം പഴങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിന് കുരുവില്ലാത്ത പഴങ്ങൾ ആരോഗ്യകരമാണോ? കൂടുതൽ അറിയാം.(Image Credits: Getty Images)

വിത്തുകൾ അടങ്ങിയ പഴങ്ങളെ അപേക്ഷിച്ച് അവയില്ലാത്തവ കുറഞ്ഞ പോഷകമൂല്യമുള്ളവയാണെന്നാണ് അടുത്തിടെയായി പ്രചരിക്കുന്നത്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നാണ് പലരും അന്വേഷിക്കുന്നത്. എന്നാൽ വിത്തില്ലാത്തതും വിത്തുള്ളവയും താരതമ്യം ചെയ്യുമ്പോൾ, പോഷകമൂല്യത്തിൽ കാര്യമായ വ്യത്യാസമൊന്നും കാണുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

അതിനാൽ, വിത്തില്ലാത്ത പഴങ്ങൾ സുരക്ഷിതമായി കഴിക്കാനാകും. ദിവസവും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പോലും അഭിപ്രായപ്പെടുന്നത്. മിക്ക പഴങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങളും ഇവ നൽകുന്നുണ്ട്.

എന്നാൽ ഒരിക്കലും അധികമായി പഴങ്ങൾ കഴിക്കരുത്. പ്രത്യേകിച്ച് പ്രമേഹമുള്ളവർ. ഒരുദിവസം ആരോഗ്യമുള്ള ഒരാൾക്ക് പരമാവധി ഏകദേശം ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ മുതലായ പഴങ്ങളാണെങ്കിൽ കൂടുതൽ നല്ലത്. ഇവ ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും നൽകുന്നു.

നാരുകൾ ദഹനത്തിന് നല്ലതാണെങ്കിലും, പഴങ്ങളിലെ ഉയർന്ന അളവ് ചിലരിൽ ദഹനക്കേടിന് കാരണമാകും. അതുമൂലം വയറിളക്കം, ഗ്യാസ്, വിറ്റാമിൻ കുറവ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്തേക്കാം. അതിനാൽ എല്ലാ ഭക്ഷണത്തെയും പോലെ തന്നെ ഇതിലും മിതത്വം പ്രധാനമാണ്.