ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ! | does using our credit card to buy things for friends lead to any tax liability Malayalam news - Malayalam Tv9

Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!

Published: 

26 Sep 2025 12:11 PM

Credit Card Usage Tax: സുഹൃത്തുക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ശീലവും നിങ്ങള്‍ക്കുണ്ടോ? ലാപ്‌ടോപ് വാങ്ങിക്കാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി അവര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നു.

1 / 5ഏറെ പ്രിയപ്പെട്ട സുഹൃത്തിന് എന്തും ദാനം ചെയ്യാന്‍ എല്ലാവരും ഒരുക്കമാണ്. വസ്ത്രമാകട്ടെ, ഗാഡ്ജറ്റുകളാട്ടെ, വാഹനങ്ങളാകട്ടെ അങ്ങനെ എന്തും അവര്‍ക്കായി നമ്മള്‍ മാറ്റിവെക്കുന്നു. സുഹൃത്തുക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ശീലവും നിങ്ങള്‍ക്കുണ്ടോ? ലാപ്‌ടോപ് വാങ്ങിക്കാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി അവര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. (Image Credits: Getty Images)

ഏറെ പ്രിയപ്പെട്ട സുഹൃത്തിന് എന്തും ദാനം ചെയ്യാന്‍ എല്ലാവരും ഒരുക്കമാണ്. വസ്ത്രമാകട്ടെ, ഗാഡ്ജറ്റുകളാട്ടെ, വാഹനങ്ങളാകട്ടെ അങ്ങനെ എന്തും അവര്‍ക്കായി നമ്മള്‍ മാറ്റിവെക്കുന്നു. സുഹൃത്തുക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ശീലവും നിങ്ങള്‍ക്കുണ്ടോ? ലാപ്‌ടോപ് വാങ്ങിക്കാന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി അവര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. (Image Credits: Getty Images)

2 / 5

എന്നാല്‍ ഇതൊരു ശീലമായാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷത്തുകളെ കുറിച്ചും നിങ്ങള്‍ ബോധവാന്മാരായിരിക്കണം. പതിവായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നത് നിങ്ങളില്‍ നിന്ന് നികുതി ഈടാക്കുന്നതിന് വഴിവെക്കും. ഇടയ്ക്കിടെയുണ്ടാകുന്ന വലിയ വാങ്ങലുകള്‍ നിങ്ങളെ അപകടത്തിലാക്കും.

3 / 5

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ചെലവുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ നികുതി അധികൃതരുമായി പങ്കിടുന്നു. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്ന വ്യക്തി തീര്‍ച്ചയായും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും. ഇഎംഐകള്‍ അടയ്ക്കുന്നതിനായി വലിയ തുകകള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കില്‍, അതിന്റെ ഉറവിടം നിങ്ങള്‍ വ്യക്തമാക്കേണ്ടതായി വരും.

4 / 5

പണം മറ്റൊരാളുടേതാണെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിച്ചാലും വിശദീകരണം നല്‍കേണ്ടി വരും. അന്വേഷണവുമായി സഹകരിക്കുകയും പിഴയൊടുക്കുകയും വേണ്ടിവരും. യുപിഐ, എന്‍ഇഎഫ്ടി, ഐഎംപിഎസ് പോലുള്ള ട്രാക്ക് ചെയ്യാവുന്ന ബാങ്കിങ് സൗകര്യങ്ങള്‍ വഴി ഇടപാടുകള്‍ നടത്തുന്നതാണ് സുരക്ഷിതം. ക്രെഡിറ്റ് കാര്‍ഡ് കുടിശിക തീര്‍ക്കാനായി പണം വാങ്ങുകയോ നല്‍കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

5 / 5

വലിയ തുക തിരിച്ചടവ് വേണ്ടി വന്നാല്‍, അതിന്റെ ഉദ്ദേശവും തിരിച്ചടവ് വിശദാംശങ്ങളും വ്യക്തമാക്കുന്ന കരാറോ അല്ലെങ്കില്‍ മെയിലോ സുഹൃത്തില്‍ നിന്ന് ആവശ്യപ്പെടാം. സുഹൃത്തിനെ ഇത്തരത്തില്‍ സഹായിക്കുന്നത് പതിവാക്കരുത്. ആവര്‍ത്തിച്ചുള്ള വലിയ തുകയുടെ ഇടപാടുകള്‍ നിങ്ങളെ വായ്പാദാതാവായി കണക്കാക്കുന്നതിന് വഴിവെക്കും.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി