Dominic and the Ladies Purse OTT : റിലീസ് ചെയ്ത് 90-ദിവസമായി, ആ മമ്മൂട്ടി ചിത്രത്തിന് ഒടിടി ആയില്ലേ?
Dominic and the Ladies Purse OTT Release Date: ചിത്രം ഏഴ് കോടിക്ക് ആമസോണിന് വിറ്റെന്നും എപ്രിലിൽ ഒടിടി റീലിസെന്നും എക്സിലെ ചില പേജുകളിൽ ഫാൻസ് തന്നെ വിവരങ്ങൾ പങ്കുവെച്ചിരുന്നു, എന്നാൽ എപ്രിൽ മാസം അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങളാണ് ബാക്കി

മുൻപ് വന്നതും ശേഷം വന്നതുമായി ചിത്രങ്ങൾ ഒടിടിയിൽ റിലീസായിട്ടും ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിൻ്റെ അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുകയാണ്

മമ്മൂട്ടി നായകനായെത്തിയ ഗൗതം വാസേദേവ മേനോൻ ത്രില്ലർ ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സിന് ഇപ്പോഴും ഒടിടി ഡീൽ ആയില്ലെന്നാണ് റിപ്പോർട്ട്

തുടക്കത്തിൽ ആമസോൺ പ്രൈമുമായി ചിത്രത്തിൻ്റെ ഡീൽ നടന്നു കഴിഞ്ഞെന്ന വിവരങ്ങൾ ഫാൻ പേജുകൾ പങ്ക് വെച്ചിരുന്നെങ്കിലും ഇപ്പോഴതിൽ വ്യക്തതയില്ലാത്ത അവസ്ഥയാണ്

മാർച്ച് ഏഴിന് ചിത്രം പ്രൈമിൽ എത്തുമെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുണ്ടായില്ല, എന്ന് മാത്രമല്ല ഡീൽ നടന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നു

ചിത്രം റിലീസ് ചെയ്ത് 90 ദിവസങ്ങൾ പൂർത്തിയാകുമ്പോഴും അനിശ്ചിതാവസ്ഥയാണെന്നാണ് വിവരം. എക്സിൽ ചിത്രത്തിൻ്റെ ഒടിടി ഡീൽ സൈന പ്ലേ ഏറ്റെടുക്കണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.