വീട്ടിൽ പച്ചക്കറികൾ ഒന്നുമില്ലേ? ഒരു തക്കാളി എടുക്കാൻ ഉണ്ടോ? കിടിലൻ ഒരു സാമ്പാർ തയ്യാറാക്കാം! | Don't have any vegetables at home Is there a tomato available Let's make a fantastic Sambar here is detailed recipie Malayalam news - Malayalam Tv9

Tomato Sambar: വീട്ടിൽ പച്ചക്കറികൾ ഒന്നുമില്ലേ? ഒരു തക്കാളി എടുക്കാൻ ഉണ്ടോ? കിടിലൻ ഒരു സാമ്പാർ തയ്യാറാക്കാം!

Published: 

23 Sep 2026 | 05:43 PM

Tomato Sambar Recipie:ഈ കുറഞ്ഞ ചേരുവകൾ കൊണ്ട് അതീവ രുചികരവും തനതായ മണവും ഉള്ളതായ ഒരു തക്കാളി സാമ്പാർ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഉച്ചയൂണിന് ചോറിനു മാത്രമല്ല പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി, ദോശ എന്നിവയ്ക്കും ഈ സാമ്പാർ അനുയോജ്യമാണ്.ഇതിനായി ആദ്യം സാമ്പാറിന് ആവശ്യമായ പരിപ്പ് വേവിച്ചെടുക്കുക. അതിനായി കഴുകി വൃത്തിയാക്കിയ പരിപ്പിലേക്ക് രണ്ടര കപ്പ് വെള്ളവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക...........

1 / 6
 ഉച്ചയ്ക്ക് കറിവെക്കാൻ വീട്ടിൽ മറ്റ് പച്ചക്കറികൾ ഒന്നുമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ ഇനി ഒരു കിടിലൻ സാമ്പാർ ഉണ്ടാക്കാം. ഇതിന് തക്കാളിയും ഉള്ളിയും മാത്രം മതി. ഈ കുറഞ്ഞ ചേരുവകൾ കൊണ്ട് അതീവ രുചികരവും തനതായ മണവും ഉള്ളതായ ഒരു തക്കാളി സാമ്പാർ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഉച്ചയൂണിന് ചോറിനു മാത്രമല്ല പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി, ദോശ എന്നിവയ്ക്കും ഈ സാമ്പാർ അനുയോജ്യമാണ്.(IMAGE CREDIT SOURCE: YOUTUBE SCREEN GRAB)

2 / 6
 ഇതിനായി ആദ്യം സാമ്പാറിന് ആവശ്യമായ പരിപ്പ് വേവിച്ചെടുക്കുക. അതിനായി കഴുകി വൃത്തിയാക്കിയ പരിപ്പിലേക്ക് രണ്ടര കപ്പ് വെള്ളവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം കുക്കർ അടച്ച് സ്റ്റൗവിൽ വച്ച് മീഡിയം തീയിൽ മൂന്നു വിസിൽ വരുന്നതുവരെ വേവിച്ചെടുത്ത മാറ്റിവെക്കുക.

3 / 6
അടുത്തത് സാമ്പാറിന് പ്രത്യേക രുചിയും മണവും നൽകുന്ന മസാലപ്പൊടിയാണ് തയ്യാറാക്കേണ്ടത്. അതിനൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ മല്ലി, ഒരു ടീസ്പൂൺ ജീരകം, അര ടീസ്പൂൺ ഉലുവ രണ്ട് കാശ്മീരി ചുവന്ന മുളക് ചേർത്ത് കുറഞ്ഞ തീയിൽ നന്നായി വേവിക്കുക. വറുത്ത ചേരുവകൾ തണുത്ത ശേഷം ഒരു മിക്സർ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.

4 / 6
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കായവും താളിച്ച ശേഷം അരിഞ്ഞ ഉള്ളി, കറിവേപ്പില, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർക്കുക. പുള്ളി കണ്ണാടി പരുവത്തിൽ മൃദുവായി വഴറ്റിയെടുക്കണം അതിനുശേഷം നാല് പഴുത്ത തക്കാളി കഷണങ്ങളാക്കിയത് ചേർത്ത് മൂടിവച്ച് മൂന്നു മിനിറ്റ് വേവിക്കുക. തക്കാളി വെന്തു ഉടഞ്ഞശേഷം സാമ്പാർ പൊടിയും ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക.

5 / 6
തിളച്ചു വരുന്ന തക്കാളി കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് നന്നായി വീണ്ടും ഇളക്കി തിളപ്പിക്കുക. സാമ്പാർ നന്നായിട്ട് തിളച്ചു മണം വരുമ്പോൾ നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന പ്രത്യേകം വറുത്തു പൊടിച്ചെടുത്ത മസാലപ്പൊടി കൂടി ചേർത്ത് ഇളക്കുക.

6 / 6
അവസാനമായി സാമ്പാർ പാകത്തിന് വെന്തു വരുമ്പോൾ തീ കുറച്ച് മല്ലിയില, കറിവേപ്പില, അര ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് വാങ്ങി വയ്ക്കാം. രുചികരമായ നല്ല മണമുള്ള ചൂടുള്ള തക്കാളി സാമ്പാർ തയ്യാർ ചോറിനോടൊപ്പം മറ്റു വിഭവങ്ങൾക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി