മീൻ കഴുകിയ വെള്ളം കളയേണ്ട, പകരം ഇങ്ങനെ ചെയ്യൂ...അത്ഭുതപ്പെടുത്തും ഗുണങ്ങൾ | Don't just throw away the water you wash your fish in, Know some benefits Malayalam news - Malayalam Tv9

Fish Waste Water: മീൻ കഴുകിയ വെള്ളം കളയേണ്ട, പകരം ഇങ്ങനെ ചെയ്യൂ…അത്ഭുതപ്പെടുത്തും ഗുണങ്ങൾ

Published: 

04 Dec 2025 10:59 AM

Fish Waste Water Benefits: വില കൊടുത്ത് വാങ്ങിയ വളം മുതൽ വീട്ടിലെ കഞ്ഞിവെള്ളവും പച്ചക്കറി തൊലികളും വരെ ചെടിവളരാനായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മീൻവെള്ളവും ചെടികൾക്ക് നല്ലതാണെന്ന് അറിയാമോ?

1 / 5ചെടി പരിപാലനത്തിൽ വിവിധതരം പരീക്ഷണങ്ങൾ നടത്തുന്നവരാണ് മലയാളികൾ. വില കൊടുത്ത് വാങ്ങിയ വളം മുതൽ വീട്ടിലെ കഞ്ഞിവെള്ളവും പച്ചക്കറി തൊലികളും വരെ ചെടിവളരാനായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മീൻവെള്ളവും ചെടികൾക്ക് നല്ലതാണെന്ന് അറിയാമോ? ഇനി മുതൽ മീൻ കഴുകിയ വെള്ളം കളയേണ്ട, പകരം ഇങ്ങനെ ഉപയോ​ഗിക്കാം....

ചെടി പരിപാലനത്തിൽ വിവിധതരം പരീക്ഷണങ്ങൾ നടത്തുന്നവരാണ് മലയാളികൾ. വില കൊടുത്ത് വാങ്ങിയ വളം മുതൽ വീട്ടിലെ കഞ്ഞിവെള്ളവും പച്ചക്കറി തൊലികളും വരെ ചെടിവളരാനായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മീൻവെള്ളവും ചെടികൾക്ക് നല്ലതാണെന്ന് അറിയാമോ? ഇനി മുതൽ മീൻ കഴുകിയ വെള്ളം കളയേണ്ട, പകരം ഇങ്ങനെ ഉപയോ​ഗിക്കാം....

2 / 5

മീനിന്റെ തലയിലും മറ്റ് അവശിഷ്ടങ്ങളിലും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മീനിന്റെ അവശിഷ്ടങ്ങൾ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തിൽ കുഴിച്ചിട്ട ശേഷം അതിന് മുകളിൽ പച്ചക്കറി തെെകളോ പൂച്ചെടികളോ നടുന്നത് നല്ലതാണ്.

3 / 5

അതുപോലെ മീൻതല കുഴിച്ചിട്ടതിന് ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളം വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുന്നതും ചെടി പെട്ടെന്ന് വളരാൻ സഹായിക്കുന്നു. മീൻ വേസ്റ്റ് ഇടുന്നതിന് 10 ദിവസം മുമ്പ് കുമ്മായമിട്ട് മണ്ണിളക്കുന്നതും ചെടിക്ക് ഗുണകരമാണ്.

4 / 5

മീൻ കഴുകിയ വെള്ളത്തിൽ അൽപം ശർക്കര ചേർത്ത് ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്തദിവസം ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറി തെെകളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടിയിലെ മഞ്ഞളിപ്പ്, തെെ മുരടിപ്പ്, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹാരിക്കാം.

5 / 5

നട്ട ചെടികളിൽ ഇടയ്ക്ക് മീൻ കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കാം. വേര് പൊട്ടാതെ ചെടിയുടെ ചുവട്ടിൽ കുഴി കുഴിച്ചിട്ട് വേണം ഇത്തരത്തിൽ വെള്ളം ഒഴിക്കാൻ. ഇത് ചെടിക്ക് ഗുണം ചെയ്യുന്നു. (Image Credit: Getty Images)

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ