Duleep Trophy 2025: അസ്ഹറുദ്ദീനും, സല്‍മാനും നിരാശപ്പെടുത്തി; സൗത്ത് സോണ്‍ തകര്‍ന്നടിഞ്ഞു
Duleep Trophy 2025 South Zone vs Central Zone: ആദ്യ ഇന്നിങ്‌സില്‍ സൗത്ത് സോണിന് നിരാശ. ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സിന് സൗത്ത് സോണ്‍ ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാരന്‍ഷ് ജെയിനും, നാല് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയയുമാണ് സൗത്ത് സോണിനെ വിറപ്പിച്ചത്

ദുലീപ് ട്രോഫി ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് സോണിന് നിരാശ. ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സിന് സൗത്ത് സോണ്‍ ഓള്‍ ഔട്ടായി (Image Credits: PTI)

76 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. മലയാളി താരങ്ങളായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, സല്‍മാന്‍ നിസാറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (Image Credits: PTI)

അസ്ഹറുദ്ദീന്‍ ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സാണ് സല്‍മാന്‍ നേടിയത്. മറ്റൊരു മലയാളി താരമായ എംഡി നിധീഷ് 13 പന്തില്‍ 12 റണ്‍സെടുത്ത് ഔട്ടായി (Image Credits: PTI)

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാരന്‍ഷ് ജെയിനും, നാല് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയയുമാണ് സൗത്ത് സോണിനെ വിറപ്പിച്ചത്. നാരായണ്‍ ജഗദീശന്‍, ദേവ്ദത്ത് പടിക്കല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നില്ലാത്തത് സൗത്ത് സോണിന് തിരിച്ചടിയായി (Image Credits: PTI)

മറുപടി ബാറ്റിങിന് ഇറങ്ങിയ സെന്‍ട്രല്‍ സോണ്‍ മികച്ച നിലയിലാണ്. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സെടുത്തു. 28 റണ്‍സുമായി ഡാനിഷ് മലേവാറും, 20 റണ്‍സുമായി അക്ഷയ് വദ്കറും ക്രീസിലുണ്ട് (Image Credits: PTI)