പാലപ്പം ഉണ്ടാക്കിയാൽ പാളിപോകാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ! | Easy Recipe to Make Soft, Fluffy, and Perfect Palappam at Home Malayalam news - Malayalam Tv9

Palappam Recipe: പാലപ്പം ഉണ്ടാക്കിയാൽ പാളിപോകാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ!

Updated On: 

27 Dec 2025 | 09:46 PM

Easy Palappam Recipe at Home: പലപ്പോഴും പാലപ്പം ഉണ്ടാക്കി പാളിപോകാറാണ് പതിവ്. പ്രത്യേകിച്ചും തണുപ്പ് കാലത്ത് . ഈ സമയങ്ങളിൽ മാവ് അരച്ച് വച്ചാൽ പൊങ്ങി വരില്ല.

1 / 5മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ  പ്രധാന വിഭവങ്ങളില്‍ ഒന്നാണ് പാലപ്പം. പാലപ്പവും നല്ല സ്റ്റൂവും പലരുടെയും പ്രിയപ്പെട്ട കോമ്പോയാണ്. എന്നാല്‍ പലപ്പോഴും പാലപ്പം ഉണ്ടാക്കി പാളിപോകാറാണ് പതിവ്.  പ്രത്യേകിച്ചും തണുപ്പ് കാലത്ത് . (Image Credits: Pinterest)

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് പാലപ്പം. പാലപ്പവും നല്ല സ്റ്റൂവും പലരുടെയും പ്രിയപ്പെട്ട കോമ്പോയാണ്. എന്നാല്‍ പലപ്പോഴും പാലപ്പം ഉണ്ടാക്കി പാളിപോകാറാണ് പതിവ്. പ്രത്യേകിച്ചും തണുപ്പ് കാലത്ത് . (Image Credits: Pinterest)

2 / 5

ഈ സമയങ്ങളിൽ മാവ് അരച്ച് വച്ചാൽ പൊങ്ങി വരില്ല. അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ടത്. എന്നാൽ ഇനി ആ പേടി വേണ്ട. ഇങ്ങനെ ചെയ്താൽ മാവ് നന്നായി പൊങ്ങി വരും.

3 / 5

ഇതിനായി വേണ്ട ചേരുവകൾ ഇവയാണ്. പച്ചരി - 2 ഗ്ലാസ്‌,നാളികേരം - 1 ഗ്ലാസ്‌,ചോറ് - 3/4 ഗ്ലാസ്‌,തേങ്ങാവെള്ളം - 1,പഞ്ചസാര - 2 1/2 ടേബിൾ സ്പൂൺ, ഉപ്പ് - ആവശ്യത്തിന്

4 / 5

തയാറാക്കുന്ന വിധം: പാലപ്പം തയ്യാറാക്കാനായി പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനുശേഷം പച്ചരി, ചോറ്, നാളികേരം, പഞ്ചസാര ,ഉപ്പ്, എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി ചെറിയ കട്ടിയിൽ അരച്ചെടുക്കുക.അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക.

5 / 5

തണുപ്പ് കാലത്ത് മാവ് പൊങ്ങികിട്ടാൻ നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പൊങ്ങാൻ ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളത്തിൽ മാവ് ഒഴിച്ചുവച്ച പാത്രം ഇറക്കി അടച്ചുവയ്ക്കുക. ഇത്തരത്തിൽ ഒരു 8 മണിക്കൂർ എങ്കിലും വയ്ക്കുക. ചൂടുള്ള സമയത്താണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. ശേഷം അപ്പം ചുട്ടെടുക്കാം.

Related Photo Gallery
Happy New Year 2026 Wishes: സ്വപ്‌നം കണ്ടതെല്ലാം 2026 നല്‍കട്ടെ…പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് തുടങ്ങാം
Ashes Test: കാത്തുകാത്തിരുന്ന് ഒടുവിലൊരു ജയം; ആഷസിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട പരാജയ പരമ്പര അവസാനിപ്പിച്ച് ഇംഗ്ലണ്ട്
Sabarimala Mandala pooja: പാപമുക്തി, ആ​ഗ്രഹസാഫല്യം; മണ്ഡലപൂജയ്ക്ക് തങ്കി അങ്കി ചാർത്തിയ അയ്യപ്പനെ ദർശിച്ചാൽ…!
Deepti Sharma: കാര്യവട്ടത്തു നിന്ന് റെക്കോഡുകള്‍ വാരിക്കൂട്ടി ദീപ്തി ശര്‍മ; വേറെയാര്‍ക്കുമില്ല ഈ നേട്ടങ്ങള്‍
​Kitchen Tips: ഗ്രാമ്പുവും വിനാ​ഗിരിയും മതി; അടുക്കളയിലെ പാറ്റകളെ തുരത്താം അതിവേ​ഗം
Paputtu Recipe: ഇൻസ്റ്റാ ഫീഡില്‍ വന്നുകൊണ്ടിരിക്കുന്ന ഈ ഐറ്റം ഒന്ന് ട്രൈ ചെയ്ത് നോക്കിക്കേ….
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ
ഒന്ന് കണ്ണ് ചിമ്മിയാൽ തീർന്നു, ചൈനീസ് ട്രെയിൻ്റെ വേഗത കണ്ട് അമ്പരന്ന് ലോകം
ബസിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍