Health Tips: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ
Foods to Lower Bad Cholesterol: കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ, കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നതിൽ മോശം ജീവിതശൈലിയും ഭക്ഷണശീലവും വലിയ പങ്ക് വഹിക്കുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ, കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

മുഴുധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഏറെ സഹായിക്കും. (Image Credits: Freepik)

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഉലുവയില ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം ഹൃദയത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. (Image Credits: Freepik)

ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുരുമുളക് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പൈപ്പറിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

ബദാം, നിലക്കടല, വാൾനട്ട് തുടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (Image Credits: Freepik)

ഔഷധ ഗുണങ്ങളുടെ കലവറയായ മഞ്ഞൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)