Healthy Foods: വെറും വയറ്റിൽ ഇതാണോ കഴിക്കുന്നത്? ഗുണത്തെക്കാളേറെ ദോഷമാണ്
Foods On An Empty Stomach: ഒഴിഞ്ഞ വയറ് കൂടുതൽ സെൻസിറ്റീവ് ആയിരിക്കും, കൂടാതെ ചില ഭക്ഷണങ്ങൾ ദഹനത്തെയും, മെറ്റബോളിസത്തെയും, മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.അതുകൊണ്ട് രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

നല്ല ആരോഗ്യം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ, ആസിഡ് റിഫ്ലക്സ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. (Image Credits: Getty Images)

കാരണം, ഒഴിഞ്ഞ വയറ് കൂടുതൽ സെൻസിറ്റീവ് ആയിരിക്കും, കൂടാതെ ചില ഭക്ഷണങ്ങൾ ദഹനത്തെയും, മെറ്റബോളിസത്തെയും, മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ നിങ്ങൾ രാവിലെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തെല്ലാമാണെന്നും അതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.(Image Credits: Getty Images)

വാഴപ്പഴം: വാഴപ്പഴം പൊതുവെ ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ വെറും വയറ്റിൽ കഴിക്കുന്നത് ദോഷകരമാകും. വാഴപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. കൂടാതെ വാഴപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിനും ദഹനപ്രശ്നങ്ങൾക്കും കാരണമാക. (Image Credits: Getty Images)

തൈര്: തൈരിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും, വെറും വയറ്റിൽ കഴിക്കുന്നത് ഈ ഗുണങ്ങളെ നിരാകരിക്കും. ആമാശയത്തിലെ ആസിഡ് തൈരിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു, ഇത് ഗ്യാസ്, അസിഡിറ്റി, എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. പകൽ സമയത്തോ ഭക്ഷണത്തിന് ശേഷമോ തൈര് കഴിക്കുന്നതാണ് നല്ലത്. (Image Credits: Getty Images)

ചായയും കാപ്പിയും: പലരും ചായയോ കാപ്പിയോ ഉപയോഗിച്ചാണ് ദിവസം ആരംഭിക്കുന്നത്. പക്ഷേ ഇത് വളരെ ദോഷകരമാണ്. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കഫീൻ വെറും വയറ്റിൽ കഴിക്കുമ്പോൾ ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് വീക്കത്തിനും വയറു വേദനയ്ക്കും കാരണമാകും, കൂടാതെ ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും വഷളാക്കുന്നു. (Image Credits: Getty Images)