Snoring Control Tips: കൂര്‍ക്കംവലി വില്ലനാകുന്നുണ്ടോ? കുറയ്ക്കാനായി വഴിയുണ്ട്
Effective Tips For Controlling Snoring: നന്നായി ഉറക്കം കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹത്തിന് തടസം സൃഷ്ടിക്കാറുള്ളത് പലപ്പോഴും കൂര്‍ക്കംവലിയാണ്. കൂര്‍ക്കംവലിക്കുന്നത് ആ വ്യക്തിക്ക് മാത്രമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൂടെ കിടന്നുറങ്ങുന്ന ആളുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

നല്ല ഉറക്കത്തിന് തടസമാകുന്ന കൂര്‍ക്കംവലിയെ എന്നെന്നേക്കുമായി അകറ്റണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോഴാണ് കൂര്‍ക്കംവലിയുണ്ടാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂര്‍ക്കംവലിക്കുന്നവരില്‍ ഭൂരിഭാഗവും. (Image Credits: Freepik)

കൂര്‍ക്കംവലി കുറയ്ക്കുന്നതിനായി രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല എരിവുള്ളതും ജങ്ക് ഫുഡും രാത്രിയില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ഇവ കൂര്‍ക്കംവലിക്ക് കാരണമാകുന്നു. (Image Credits: Freepik)

കൂടാതെ രാത്രിയില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നതും കൂര്‍ക്കംവലിയിലേക്ക് നയിക്കും. വയറ് നിറയെ ഭക്ഷണം കഴിക്കുന്നത് വയറിലെ ആസിഡിനെ മുകളിലേക്ക് തള്ളിക്കയറ്റാന്‍ വഴിവെക്കും. ഇത് തൊണ്ടിയിലും മറ്റും വീക്കമുണ്ടാക്കി കൂര്‍ക്കംവലിയിലേക്ക് നയിക്കുന്നു. (Image Credits: Freepik)

ഭാരം നിയന്ത്രിക്കുന്നതും ഗുണം ചെയ്യും. ഭാരം കുറയുമ്പോള്‍ ശരീരത്തിലെ അധികം കൊഴുപ്പിന്റെ അളവ് കുറയുന്നു. ഇത് തൊണ്ടയില്‍ അടിഞ്ഞുകൂടുന്ന മാംസത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. അതുവഴി രാത്രിയിലുള്ള ശ്വസനം എളുപ്പമാകുകയും ചെയ്യുന്നു. (Image Credits: Freepik)

മൂക്കിലെ ദ്വാരം എപ്പോഴും വൃത്തിയായിരിക്കേണ്ടതും പ്രധാനമാണ്. മൂക്കിലുണ്ടാകുന്ന തടസങ്ങളെ ഉപ്പവെള്ളമോ അല്ലെങ്കില്‍ നേയ്‌സല്‍ ഡ്രോപ്പുകളോ ഉപയോഗിച്ച് വൃത്തിയാക്കാം. കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഗുണം ചെയ്യും. (Image Credits: Freepik)