പല്ലികളെ എളുപ്പത്തിൽ തുരത്താനുള്ള ഒരു പൊടിക്കൈ | Effective Tips to Get Rid of Lizards Malayalam news - Malayalam Tv9

പല്ലികളെ എളുപ്പത്തിൽ തുരത്താനുള്ള ഒരു പൊടിക്കൈ!

Updated On: 

14 Aug 2024 18:40 PM

വീട്ടിൽ പല്ലികളുടെ ശല്യം ഉണ്ടോ? എങ്കിൽ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കാം.

1 / 4നമ്മളിൽ പലരും വീടുകളിൽ നേരിടുന്നൊരു പ്രശ്‌നമാണ് പല്ലി ശല്യം. വീട്ടിലെ അലമാരകൾ, അടുക്കളയിലെ കബോർഡുകൾ, ഊണ് മേശ തുടങ്ങി എല്ലാ സ്ഥലവും പല്ലികൾ കീഴടക്കിയിരിക്കുകയാണ്. ഈ പല്ലികളെ തുരത്താനുള്ള ഒരു പൊടിക്കൈ നമുക്ക് പരീക്ഷിക്കാം.

നമ്മളിൽ പലരും വീടുകളിൽ നേരിടുന്നൊരു പ്രശ്‌നമാണ് പല്ലി ശല്യം. വീട്ടിലെ അലമാരകൾ, അടുക്കളയിലെ കബോർഡുകൾ, ഊണ് മേശ തുടങ്ങി എല്ലാ സ്ഥലവും പല്ലികൾ കീഴടക്കിയിരിക്കുകയാണ്. ഈ പല്ലികളെ തുരത്താനുള്ള ഒരു പൊടിക്കൈ നമുക്ക് പരീക്ഷിക്കാം.

2 / 4

പല്ലികളെ തുരത്താനുള്ള പാനീയം തയ്യാറാക്കുന്നതിന്; സവാള, വെളുത്തുള്ളി, ഗ്രാമ്പു, കുരുമുളക്, ബേക്കിംഗ് സോഡ, നാരങ്ങാ നീര്, എന്നിവ ആവശ്യമാണ്. ഇവയുടെ മണമുള്ള സ്ഥലത്തു അധികനേരം വസിക്കാൻ പല്ലികൾക്ക് സാധിക്കില്ല. കൂടാതെ ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന റിയാക്‌ഷൻ പല്ലികളെ തുരത്താൻ സഹായിക്കും.

3 / 4

എങ്ങനെ തയ്യാറാക്കാം; സവാളയും വെളുത്തുള്ളിയും കുറച്ച് ഗ്രാമ്പുവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഈ മിശ്രിതത്തിലോട്ട് കുറച്ച് കുരുമുളക്, ബേക്കിംഗ് സോഡ, നാരങ്ങാ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. അപ്പോൾ നമുക്ക് കട്ടിയുള്ള ഒരു പേസ്റ്റ് കിട്ടും, അതിൽ കുറച്ച് വെള്ളം ചേർത്ത് കട്ടികുറയ്ക്കുക. ഇവ അരിച്ചെടുത്തതിന് ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക.

4 / 4

ശേഷം പല്ലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവ സ്പ്രേ ചെയ്തു കൊടുക്കുക. ഇടയ്ക്ക് ചെയ്തു കൊടുക്കുക . പള്ളികളുടെ ശല്യം കുറയ്ക്കാൻ ഇവ സഹായിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്