ഗ്രാമ്പുവും വിനാ​ഗിരിയും മതി; അടുക്കളയിലെ പാറ്റകളെ തുരത്താം അതിവേ​ഗം | Effective Ways To Get Rid Of Cockroaches In The Kitchen Using Cloves and Vinegar Solution Malayalam news - Malayalam Tv9

​Kitchen Tips: ഗ്രാമ്പുവും വിനാ​ഗിരിയും മതി; അടുക്കളയിലെ പാറ്റകളെ തുരത്താം അതിവേ​ഗം

Published: 

27 Dec 2025 | 09:14 AM

How To Get Rid Of Cockroaches: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപ്പ് അല്ലെങ്കിൽ ബേക്കിംഗ് സോഡ കലക്കിയ ചൂടുവെള്ളം സിങ്കിലേക്ക് ഒഴിക്കുക. പാറ്റയെ അകറ്റാൻ പറ്റിയ മാർ​ഗങ്ങളിൽ ഒന്നാണ് ​ഗ്രാമ്പൂ. ​ഈ സു​ഗന്ധവ്യജ്ഞനത്തിൻ്റെ രൂക്ഷമായ ​ഗന്ധം പാറ്റയെ ഉടനടി അകറ്റി നിർത്തും. അതിനാൽ പെട്ടെന്ന് ശ്രദ്ധിക്കാത്ത കോണുകളിൽ എല്ലാം ​ഗ്രാമ്പൂ ചതച്ച് ഇടുക.

1 / 5പാറ്റയാണ് അടുക്കളയിലെ ഏറ്റവും വലി വില്ലന്മാർ. പാത്രങ്ങൾ, ഡ്രോയറുകൾ എന്നിങ്ങനെ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലങ്ങളിലെല്ലാം ഇവയുടെ താവളങ്ങളാണ്. പ്രത്യേകിച്ച് തണുപ്പുകാലത്ത്. എന്നാൽ ഇവയെ തുരത്തിയല്ലേ പറ്റൂ. അത്തരത്തിൽ പാറ്റയെ അടുക്കളയിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ സാധിക്കുന്ന ചില പൊടികൈകൾ പരിശോധിക്കാം. (Image Credits: Getty Images)

പാറ്റയാണ് അടുക്കളയിലെ ഏറ്റവും വലി വില്ലന്മാർ. പാത്രങ്ങൾ, ഡ്രോയറുകൾ എന്നിങ്ങനെ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലങ്ങളിലെല്ലാം ഇവയുടെ താവളങ്ങളാണ്. പ്രത്യേകിച്ച് തണുപ്പുകാലത്ത്. എന്നാൽ ഇവയെ തുരത്തിയല്ലേ പറ്റൂ. അത്തരത്തിൽ പാറ്റയെ അടുക്കളയിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ സാധിക്കുന്ന ചില പൊടികൈകൾ പരിശോധിക്കാം. (Image Credits: Getty Images)

2 / 5

അടുക്കളയിലെ ദ്വാരങ്ങൾ അടയ്ക്കുക. അതിലൂടെ പാറ്റകൾ കടന്നുവരുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും. ഇതാണ് നിങ്ങൾ അദ്യം ചെയ്യേണ്ടത്. രാത്രി കാലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ പുറത്തിടരുത്. അവ അടുക്കളയിൽ നിന്ന് മാറ്റുകയോ മൂടിവയ്ക്കുകയോ ചെയ്യുക. തണുപ്പുള്ളപ്പോൾ അടുക്കളയിലെ ഈർപ്പം ഇവയെ അധിവസിക്കാൻ പ്രേരിപ്പിക്കുന്നു. അതിനാൽ സിങ്ക് പൂർണ്ണമായും തുടച്ച് ഉണക്കിയിടുക.

3 / 5

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപ്പ് അല്ലെങ്കിൽ ബേക്കിംഗ് സോഡ കലക്കിയ ചൂടുവെള്ളം സിങ്കിലേക്ക് ഒഴിക്കുക. പാറ്റയെ അകറ്റാൻ പറ്റിയ മാർ​ഗങ്ങളിൽ ഒന്നാണ് ​ഗ്രാമ്പൂ. ​ഈ സു​ഗന്ധവ്യജ്ഞനത്തിൻ്റെ രൂക്ഷമായ ​ഗന്ധം പാറ്റയെ ഉടനടി അകറ്റി നിർത്തും. അതിനാൽ പെട്ടെന്ന് ശ്രദ്ധിക്കാത്ത കോണുകളിൽ എല്ലാം ​ഗ്രാമ്പൂ ചതച്ച് ഇടുക.

4 / 5

ഷെൽഫുകൾ മറ്റ സ്ഥലങ്ങളിൽ തുടങ്ങിയ ഭാ​ഗത്ത് വിനാഗിരിയും ചെറുചൂടുള്ള വെള്ളവും ചേർത്ത ലായനി ഉപയോഗിച്ച് തുടയ്ക്കുക. വിനാഗിരി ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും പാറ്റകളുടെ സ്ഥിരമായ പാതകൾ ഇല്ലാതാക്കുകയും ചെയ്യും. നനഞ്ഞ ഷെൽഫുകളിലേക്ക് ഉണങ്ങിയ ശേഷം മാത്രം സാധനങ്ങൾ കയറ്റുക. മാസത്തിലൊരിക്കൽ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്.

5 / 5

ഭക്ഷണ വസ്തുക്കൾ ഒരിക്കലും തുറന്നു വയ്ക്കരുത്. അവ എയർടൈറ്റ് കണ്ടെയ്നറുകളിലാക്കി സൂക്ഷിക്കുക. ഒരു പാറ്റയെ കണ്ടാൽ അവയെ നിസാരമായി കാണരുത്. അവയെ കൊല്ലാതെ വിട്ടാൽ വീട്ടും പെരുകാനുള്ള സാധ്യത കൂടുതലാണ്. പകൽ സമയത്ത് പാറ്റകളെ കാണുകയോ, വൃത്തിയാക്കിയിട്ടും വീണ്ടും കാണുകയോ ചെയ്താൽ, വിദഗ്ദ്ധ സഹായം തേടുക.

ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍