AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Egg Price Hike: മുട്ട കഴിക്കാൻ വരട്ടെ… കണ്ണ് തള്ളിച്ച് മുട്ടയുടെ വില; കാരണം ഇതോ

Egg Price Hike In India: ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്പാദന കേന്ദ്രമായ നാമക്കല്ലിലുണ്ടായ പക്ഷിപ്പനിയാണ് മുട്ട വില ഉയരാൻ കാരണമായിരിക്കുന്നത. കേരളത്തിലെ വിപണികളിൽ നാമക്കല്ലിൽ നിന്നുള്ള മുട്ടയാണ് കൂടുതലായും എത്തുന്നത്. എന്നാൽ പക്ഷിപ്പനിയെ തുടർന്ന് മുട്ടയുടെ കയറ്റുമതി കുറഞ്ഞു. ഇതോടെ വിലയും കത്തി കയറുകയായിരുന്നു.

Neethu Vijayan
Neethu Vijayan | Published: 04 Jan 2026 | 08:00 AM
ക്രിസ്മസ്, ന്യൂയർ കഴിഞ്ഞതോടെ മുട്ടയും കിട്ടാനില്ലാതായി. ഇനി വാങ്ങാനാണെങ്കിൽ തന്നെ തീപിടിച്ച വിലയും. ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് കഴിഞ്ഞ ദിവസം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുട്ട വില വിപണിയിൽ കുതിച്ചുയർന്നത്. ഏഴ് രൂപ മുതൽ എട്ട് രൂപ വരെ നൽകേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. (Image Credits: Pexels)

1 / 5
റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്പാദന കേന്ദ്രമായ നാമക്കല്ലിലുണ്ടായ പക്ഷിപ്പനിയാണ് മുട്ട വില ഉയരാൻ കാരണമായിരിക്കുന്നത. കേരളത്തിലെ വിപണികളിൽ നാമക്കല്ലിൽ നിന്നുള്ള മുട്ടയാണ് കൂടുതലായും എത്തുന്നത്. എന്നാൽ പക്ഷിപ്പനിയെ തുടർന്ന് മുട്ടയുടെ കയറ്റുമതി കുറഞ്ഞു. ഇതോടെ വിലയും കത്തി കയറുകയായിരുന്നു. (Image Credits: Pexels)

2 / 5
സാധാരണ ദിവസങ്ങളിൽ ആറര മുതൽ അ‍ഞ്ച് രൂപ വരെയുണ്ടായിരുന്ന മുട്ട വില ഒറ്റയടിക്ക് ഏഴിലേക്കും എട്ടിലേക്കും എത്തുകയായിരുന്നു. ക്രിസ്മസ് ന്യൂയർ സീസണായതിനാൽ കേക്കുൾ നിർമ്മാണവും വർദ്ധിച്ചിട്ടുണ്ട്. ഇതും വില ക്രമാതീതമായി ഉയരാൻ കാരണമായി കച്ചവടക്കാർ പറയുന്നു. കൂടാതെ ശൈത്യകാലത്തെ പൊതുവെ മുട്ടയുടെ ഉപയോ​ഗം കൂടുതലാണ്. (Image Credits: Pexels)

3 / 5
ശരീരത്തിൽ ചൂട് ഉല്പാദിപ്പിക്കാൻ കഴിയുന്നതിനാൽ തണുപ്പുകാലത്ത് ആളുകൾ മുട്ട ഉപയോ​ഗിക്കുന്നത് വർദ്ധിച്ചതും പല സംസ്ഥാനങ്ങളിലും മുട്ട വില ഉയരാൻ കാരണമായി. എന്നാൽ തണുപ്പ് പല കോഴി ഫാമുകൾക്കും വലിയ വെല്ലുവിളിയാണ്. തണുപ്പ് മുട്ട ഉല്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. (Image Credits: Pexels)

4 / 5
കോഴിത്തീറ്റയുടെ വില ഉയർന്ന നിൽക്കുന്നത് കർഷകർക്ക് തിരിച്ചടിയാണ്. ഇതുകൂടാതെ കയറ്റുകൂലിയും കടത്തുകൂലിയും മുട്ടയുടെ വിലയെ സാരമായി ബാധിച്ചു. ഇവയെല്ലാം രാജ്യത്തുടനീളം മുട്ടയുടെ വില കുതിച്ചുയരാൻ കാരണമായതായി നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി (NECC) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മുട്ട വില വർദ്ധിച്ചതോടെ ആവശ്യക്കാരും കുറഞ്ഞു. (Image Credits: Pexels)

5 / 5
Follow Us