AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ENG vs IND: വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷൻ ഇനി ആർക്ക്?; നിലപാടറിയിച്ച് ശുഭ്മൻ ഗിൽ

Shubman Gill About Will Bat In Virat Kohlis Position: വിരാട് കോലി ടെസ്റ്റ് കരിയർ അവസാനിച്ചതോടെ നാലാം നമ്പർ ഒഴിഞ്ഞിരിക്കുകയാണ്. ഈ നമ്പരിൽ ആര് ബാറ്റ് ചെയ്യുമെന്നതിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നിലപാടറിയിച്ചിരിക്കുകയാണ്.

abdul-basith
Abdul Basith | Published: 06 Jun 2025 08:03 AM
ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതോടെ വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷനിൽ ഇനി ആര് കളിക്കുമെന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ടെസ്റ്റ് ബാറ്റിംഗ് ഓർഡറിലെ ഏറ്റവും സുപ്രധാന പൊസിഷനുകളിൽ ഒന്നാണ് കോലി കളിച്ചിരുന്ന നാലാം നമ്പർ. ഇവിടെ ഇനി ആര് കളിക്കുമെന്നതാണ് ചോദ്യം. (Image Courtesy- Social Media)

1 / 5
രോഹിത് ശർമ്മയുടെ അഭാവത്തിൽ യശസ്വി ജയ്സ്വാൾ ബാറ്റിംഗ് ഓപ്പൺ ചെയ്യും. യശസ്വിക്കൊപ്പം കെഎൽ രാഹുൽ ആവും ഓപ്പണിങ് പങ്കാളിയെന്നാണ് കരുതപ്പെടുന്നത്. ശുഭ്മൻ ഗിൽ ഇനിമുതൽ കോലിയുടെ നാലാം നമ്പർ കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

2 / 5
ഇക്കാര്യത്തിൽ ഇപ്പോൾ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗിൽ തന്നെ നിലപാടറിയിച്ചിരിക്കുകയാണ്. "ഒന്നും തീരുമാനിച്ചിട്ടില്ല. ഇനിയും സമയമുണ്ടല്ലോ. ലണ്ടനിൽ 10 ദിവസം ക്യാമ്പുണ്ട്. ഇൻട്ര സ്ക്വാഡ് മത്സരവും കളിക്കും. ഇതൊക്കെ കഴിയുമ്പോൾ ബാറ്റിംഗ് ഓർഡർ തീരുമാനിക്കും."- ഗിൽ പറഞ്ഞു.

3 / 5
യശസ്വി ജയ്സ്വാൾ - രോഹിത് ശർമ്മ സഖ്യം ബാറ്റിംഗ് ഓപ്പൺ ചെയ്യുമ്പോൾ സായ് സുദർശനും കരുൺ നായരും മൂന്ന്/അഞ്ച് നമ്പരുകളിൽ. ശുഭ്മൻ ഗിൽ നാലാം നമ്പരിൽ. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാവും അടുത്ത സ്ഥാനങ്ങളിൽ.

4 / 5
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത് ജൂൺ 20നാണ്. ജൂൺ 13ന് ഒരു സന്നാഹമത്സരമുണ്ട്. ജൂലായ് രണ്ട്, 10, 23, 31 തീയതികളിലാണ് അടുത്ത മത്സരങ്ങൾ. ജൂലായ് 31ന് ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ ആരംഭിക്കുന്ന മത്സരത്തോടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കും.

5 / 5