AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Foods for 30s Diet: 30 വയസ് കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം

Essential Foods for 30s Diet: ആരോഗ്യം സംരഷിക്കുന്നതിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ രീതിയും. അതിനാൽ മുപ്പത് കഴിഞ്ഞവര്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

nandha-das
Nandha Das | Published: 14 Mar 2025 20:59 PM
മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം ഈ സമയത്ത് നമ്മുടെ എല്ലുകളുടെ ആരോഗ്യം കുറയാൻ തുടങ്ങും. ആരോഗ്യം സംരഷിക്കുന്നതിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ രീതിയും. അതിനാൽ വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

1 / 6
സാൽമൺ, മത്തി പോലുള്ള ധാരാളം കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. (Image Credits: Freepik)

2 / 6
പാൽ, ചീസ് തുടങ്ങി ധാരാളം കാത്സ്യം അടങ്ങിയ പാലുല്പന്നങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇവയിൽ  വിറ്റാമിന്‍ ഡിയും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)

3 / 6
ബ്രൊക്കോളിയും കാത്സ്യത്തിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ്. ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. (Image Credits: Freepik)

4 / 6
ധാരാളം പോഷകങ്ങൾ അടങ്ങിയ ചീരയിലും ശരീരത്തിന് ആവശ്യമായ കാത്സ്യം ഉണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ കെയും ചീരയിൽ ധാരാളമുണ്ട്. (Image Credits: Freepik)

5 / 6
ഓറഞ്ചിൽ വിറ്റാമിൻ സി മാത്രമല്ല ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. (Image Credits: Freepik)

6 / 6