AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Euro Cup 2024 : സെമിയിൽ പുലികളാകാൻ സാധ്യതയുള്ള നാല് താരങ്ങൾ

Euro Cup 2024 Players To Watchout : യൂറോ കപ്പ് സെമിഫൈനൽ ലൈനപ്പായിക്കഴിഞ്ഞു. സ്പെയിൻ ഫ്രാൻസിനെയും ഇംഗ്ലണ്ട് നെതർലൻഡ്സിനെയുമാണ് നേരിടുക. ഇവരിൽ ചില മിന്നും താരങ്ങളുണ്ട്. സെമിയിൽ പുലികളാകാൻ സാധ്യതയുള്ള നാല് താരങ്ങൾ.

Abdul Basith
Abdul Basith | Updated On: 07 Jul 2024 | 04:11 PM
യൂറോ കപ്പ് അവസാനത്തിലേക്കടുക്കുകയാണ്. യൂറോപ്പിൻ്റെ ഫുട്ബോൾ ജേതാക്കളെ കണ്ടെത്താനുള്ള ടൂർണമെൻ്റ് അവസാന നാലിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സ്പെയിനും ഫ്രാൻസും ഇംഗ്ലണ്ടും നെതർലൻഡ്സുമാണ് സെമി യോഗ്യത നേടിയ ടീമുകൾ. ഈ ടീമുകളിൽ ചില നല്ല താരങ്ങലും കളിക്കുന്നുണ്ട്. സെമിയിൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള നാല് താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.

1 / 5
ഫാബിയൻ റൂയിസ് (സ്പെയിൻ)- സ്പാനിഷ് മധ്യനിര താരം ഫാബിയൻ റൂയിസ് ഈ ടൂർണമെൻ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. കിരീടസാധ്യതയിൽ മുന്നിലുള്ള സ്പാനിഷ് മധ്യനിര നിയന്ത്രിക്കുന്നത് റൂയിസ് ആണ്. പെഡ്രി സസ്പൻഷനിലായതിനാൽ ഫ്രാൻസിനെതിരായ സെമിഫൈനലിൽ താരത്തിൻ്റെ ഉത്തരവാദിത്തം വർധിക്കും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമാണ് റൂയിസ്.

2 / 5
മൈക്ക് മൈഗ്നൻ (ഫ്രാൻസ്)- ഫ്രാൻസിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും ഗോൾ വലയ്ക്ക് വീഴിൽ മൈക്ക് മൈഗ്നൻ കാഴ്ചവെക്കുന്ന അസാമാന്യ പ്രകടനങ്ങൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇറ്റാലിയൻ ക്ലബ് എസി മിലാൻ്റെ താരമായ മൈക്ക് ഇതുവരെ യൂറോ കപ്പിൽ ഗോൾ വഴങ്ങിയിട്ടില്ല. ക്വാർട്ടറിൽ പോർച്ചുഗലിനെതിരായ മൈക്കിൻ്റെ പ്രകടനം അസാമാന്യമായിരുന്നു.

3 / 5
ബുകായോ സാക (ഇംഗ്ലണ്ട്)- കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിക്കെതിരെ ഫൈനലിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോൾ സ്വന്തം ആരാധകർ തന്നെ ക്രൂശിച്ച ബുക്കായോ സാക്ക ഇക്കൊല്ലവും തകർപ്പൻ കളിയാണ് പുറത്തെടുക്കുന്നത്. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടറിൽ ഇംഗ്ലണ്ടിൻ്റെ നിർണായ സമനില ഗോൾ സാക്കയുടെ ഒരു ലോംഗ് റേഞ്ചർ ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിൻ്റെ പ്രധാന താരമാണ് സാക്ക.

4 / 5
കോഡി ഗാക്പോ (നെതർലൻഡ്സ്)- 20 വർഷത്തിനു ശേഷം നെതർലൻഡ്സ് യൂറോ കപ്പ് സെമി കളിക്കുമ്പോൽ അവരെ മുന്നിൽ നിന്ന് നയിക്കുന്ന താരമാണ് കോഡി ഗാക്പോ. ടൂർണമെൻ്റിലെ ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള ഗാക്പോ ഓറഞ്ച് പടയുടെ ആക്രമണ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇംഗീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിലാണ് ഗാക്പോ കളിക്കുന്നത്.

5 / 5