Gardening: ‘റിച്ച്’ പഴങ്ങൾ നിങ്ങളുടെ ഗാർഡനിലും വളർത്താം; കാലാവസ്ഥ പ്രശ്നമാകില്ല
How to Grow Costly Berries in Your Garden: ബെറി പഴങ്ങൾ സ്വന്തം വീട്ടിലെ തോട്ടത്തിൽ കൃഷി ചെയ്ത് എടുത്താലോ? വിപണിയിൽ ഉയർന്ന വിലയുള്ളതും എന്നാൽ വീടുകളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്നതുമായ ചില പ്രധാന ബെറി പഴങ്ങൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള വഴികളും അറിയാം..

വിപണിയിൽ നല്ല വില നൽകി വാങ്ങേണ്ടി വരുന്ന പ്രീമിയം ബെറി പഴങ്ങൾ സ്വന്തം വീട്ടിലെ തോട്ടത്തിൽ കൃഷി ചെയ്ത് എടുത്താലോ? വിപണിയിൽ ഉയർന്ന വിലയുള്ളതും എന്നാൽ വീടുകളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്നതുമായ ചില പ്രധാന ബെറി പഴങ്ങൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള വഴികളും അറിയാം.. (Image Credit source: Getty Images)

ബെറി വർഗ്ഗങ്ങളിൽ ഏറ്റവും എളുപ്പത്തിൽ വീടുകളിൽ വളർത്താൻ കഴിയുന്ന ഒന്നാണ് സ്ട്രോബെറി. ചട്ടികളിലോ ഗ്രോ ബാഗുകളിലോ വെർട്ടിക്കൽ ഗാർഡനിലോ ഇത് നന്നായി വളരുന്നു. ആവശ്യത്തിന് സൂര്യപ്രകാശവും ഈർപ്പമുള്ള മണ്ണും നൽകിയാൽ കുറഞ്ഞ കാലം കൊണ്ട് ഇവയിൽ നിന്ന് പഴങ്ങൾ വിളവെടുക്കാൻ സാധിക്കും.

ആന്റിഓക്സിഡന്റുകളുടെ കലവറയായ ബ്ലൂബെറിക്ക് വിപണിയിൽ നല്ല വിലയുണ്ട്. അസിഡിറ്റി സ്വഭാവമുള്ള മണ്ണും നല്ല ഡ്രെയിനേജുമുള്ള ചട്ടികളുമാണ് ബ്ലൂബെറി വളർത്താൻ ഏറ്റവും അനുയോജ്യം. അല്പം ശ്രദ്ധയും പരിചരണവും നൽകിയാൽ ഹോം ഗാർഡനിലും ടെറസ് ഗാർഡനിലും ഇവ വിജയകരമായി വളർത്താം.

രുചികരവും പോഷകസമൃദ്ധവുമായ റാസ്ബെറികൾ തോട്ടങ്ങളിൽ വളർത്താൻ വളരെ എളുപ്പമാണ്. പടർന്നു വളരുന്ന സ്വഭാവമുള്ള ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. കൃത്യമായ രീതിയിൽ പ്രൂണിങ് നടത്തിയാൽ മികച്ച വിളവ് ലഭിക്കും.

ബ്ലാക്ക്ബെറി ചെടികൾക്ക് വലിയ പരിചരണം ആവശ്യമില്ല. വീടിന്റെ മതിലുകളോടു ചേർത്ത് സപ്പോർട്ട് നൽകി ഇവ വളർത്താവുന്നതാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതിനാൽ അടുക്കളത്തോട്ടങ്ങളിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ചൊരു പഴവർഗ്ഗമാണിത്.