Drinking Tea With Paratha: പൊറോട്ടയുടെ കൂടെ ചായ കുടിക്കുന്നത് അപകടം? സംഭവിക്കുന്നത്…; വിദഗ്ദ്ധർ പറയുന്നു
Drinking Tea With Paratha Can Be Harmful: ആരോഗ്യകരമായ പ്രഭാതത്തിന്, ആദ്യം വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. പിന്നീട് 20 മിനിറ്റിനു ശേഷം, നിങ്ങൾക്ക് ചായ കുടിക്കാം. വൈകുന്നേരം 5 അല്ലെങ്കിൽ 6 മണിക്ക് ശേഷം ചായയോ കാപ്പിയോ കുടിക്കരുത്.

രാവിലെ ഉണർന്നാൽ ഒരു ചായ പലർക്കുമൊരു ശീലമാണ്. അതിന് ശേഷം ഒരു ദിവസം എത്രതവണ നിങ്ങൾ ചായ കുടിക്കാറുണ്ട്? സ്ട്രെസ്, ജോലി സമ്മർദ്ദം, തലവേദന എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് ദിവസേന മൂന്നും നാലും തവണ ചായ കുടിക്കുന്നവരാണ് നമ്മൾ. പ്രഭാത ഭക്ഷണം ഏതായാലും അതിനൊടൊപ്പവും ഉണ്ടാകും ചായ. (Image Credits: Unsplash)

മലയാളികൾ ഏറെ ഇഷ്ട്ടത്തോടെ കഴിക്കുന്ന ഒന്നാണ് പൊറോട്ട. പക്ഷേ അതൊടൊപ്പം ചായ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം. ചില ഭക്ഷണത്തോടൊപ്പം ചൂട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. പലർക്കും അറിയാത്ത കാര്യമാണ് പൊറോട്ടയുടെ കൂടെ ചായ കുടിക്കാൻ പാടില്ല എന്നത്. അതിൻ്റെ കാരണം എന്താണെന്ന് നോക്കാം. (Image Credits: Unsplash)

മിർസാപൂർ മെഡിക്കൽ കോളേജിലെ ഡയറ്റീഷ്യൻ ഡോ. ജ്യോതി സിംഗാണ് ഇതേക്കുറിച്ച് പറയുന്നത്. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്. അതൊടൊപ്പം പൊറോട്ടയുടെ കൂടെയും ചായ കുടിക്കുന്നത് ഒഴിവാക്കണം. ചായയിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു. അതനാൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ശേഷമോ ചായ കുടിക്കുക. (Image Credits: Unsplash)

ആരോഗ്യകരമായ പ്രഭാതത്തിന്, ആദ്യം വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. പിന്നീട് 20 മിനിറ്റിനു ശേഷം, നിങ്ങൾക്ക് ചായ കുടിക്കാം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ മാത്രമെ ചായ കുടിക്കാവൂ എന്നും ഡോ. സിംഗ് നിർദ്ദേശിക്കുന്നു. ഗ്രീൻ ടീ, ബ്ലാക്ക് കോഫി, അല്ലെങ്കിൽ ഇഞ്ചി, തുളസി എന്നിവ ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ബ്ലാക്ക് ടീ തുടങ്ങിയവ ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്. (Image Credits: Unsplash)

വൈകുന്നേരം 5 അല്ലെങ്കിൽ 6 മണിക്ക് ശേഷം ചായയോ കാപ്പിയോ കുടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കാരണം അത് ഉറക്കത്തെ നന്നായി ബാധിക്കുന്നു. ശരിയായ സമയത്ത് കഴിക്കുമ്പോൾ, അത് ശരീരത്തിന് ഉന്മേഷം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചായ കുടിക്കുന്ന സമയം വളരെയധികം പ്രധാനമാണ്. (Image Credits: Unsplash)