അര്‍ജന്റീനയ്ക്കുള്ള കപ്പ് പദ്ധതിയോ? എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതെന്ന് ഈജിപ്ഷ്യന്‍ താരം | FIFA 2026: Egypt forward claims world Cup is fixed for Argentina after disallowed VAR goal Malayalam news - Malayalam Tv9

അര്‍ജന്റീനയ്ക്കുള്ള കപ്പ് പദ്ധതിയോ? എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതെന്ന് ഈജിപ്ഷ്യന്‍ താരം

Published: 

08 Jul 2026 | 02:41 PM

Argentina vs Egypt 2026 World Cup: ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് കൈമാറാൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ രംഗത്ത്. ഈജിപ്ത്-അര്‍ജന്റീന മത്സരത്തിലെ ചില തീരുമാനങ്ങള്‍ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചെന്നാണ് ഈജിപ്തിന്റെ ആരോപണം.

1 / 5
ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് കൈമാറാൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന ഗുരുതരമായ ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ രംഗത്ത്. ഈജിപ്ത്-അര്‍ജന്റീന മത്സരത്തിലെ ചില തീരുമാനങ്ങള്‍ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചെന്നാണ് ഈജിപ്തിന്റെ ആരോപണം. ഈജിപ്തിന്റെ ഒരു ഗോള്‍ റദ്ദാക്കപ്പെടുകയും ചെയ്തു (Image Credit Source: PTI).

2 / 5
റദ്ദാക്കപ്പെട്ട ഗോൾ സ്കോർ ചെയ്ത ഈജിപ്ഷ്യൻ ഫോർവേഡ് മൊസ്തഫ സിക്കോ റഫറിക്കെതിരെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. 60-ാം മിനിറ്റിൽ സിക്കോ ഈജിപ്തിനെ 2-0 ന് മുന്നിലെത്തിച്ചിരുന്നു. എന്നാൽ, ഈജിപ്ഷ്യൻ താരം ഹൈസെം ഹസ്സൻ അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതായി വാര്‍ പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ഗോൾ റദ്ദാക്കുകയുമായിരുന്നു. റഫറിയായ ഫ്രാൻസ്വാ ലെറ്റെക്സിയറിനെതിരെ കടുത്ത ഭാഷയിലാണ് സിക്കോ പ്രതികരിച്ചത്.

3 / 5
റഫറി തീർത്തും അനീതിയാണ് കാണിച്ചത്. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രയത്നമാണ് ആ റഫറി നശിപ്പിച്ചത്. ഈ കപ്പ് അർജന്റീനയ്ക്ക് വെറുതെ വച്ചു നീട്ടുകയാണ്. അവരാണ് ലോകകപ്പ് ജയിക്കാൻ പോകുന്നതെന്ന് സിക്കോ പറഞ്ഞു.

4 / 5
ഇവിടെ ഒരു നീതിയുമില്ല, റഫറി ഒട്ടും നീതി പുലർത്തിയില്ല. ഇത് വ്യക്തമായ അനീതിയാണ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ റഫറി തങ്ങൾക്ക് എതിരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അർജന്റീനയ്ക്കെതിരെ വിജയിക്കാൻ അവർ അനുവദിക്കില്ലായിരുന്നു. ഈ ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

5 / 5
മത്സരത്തിന്റെ ഇരുപകുതികളിലുമായി യാസർ ഇബ്രാഹിമും മൊസ്തഫ സിക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് മുന്നിലായിരുന്നു. 79-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ഗോൾ നേടി  ക്രിസ്റ്റ്യൻ റൊമേറോയാണ് അർജന്റീനയുടെ തിരിച്ചുവരവിന് തുടക്കമിട്ടത്.  83-ാം മിനിറ്റിൽ മെസ്സി ഗോൾ സ്വന്തമാക്കി അർജന്റീനയെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന വിജയമുറപ്പിച്ചു.

Loading...
Unable to load recommendations.
Follow Us
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം