Bigg Boss Malayalam Season 7: ശ്വേതയ്ക്ക് ഒരു ദിവസം ഒരുലക്ഷം രൂപ; ആര്യക്കും പേളിക്കും കിട്ടിയത് ലക്ഷങ്ങൾ; ഇവരെ കടത്തിവെട്ടുമോ അനുമോൾ
Bigg Boss Malayalam Highest-Paid Contestants: ജനപ്രിയ ടിവി അവതാരകയായ രഞ്ജിനി ഹരിദാസാണ് രണ്ടാം സ്ഥാനത്തുള്ളത്. സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിനിക്ക് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത് എന്നാണ് റിപ്പോർട്ട്.

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി ഒരു നാൾ മാത്രം ബാക്കിയിരിക്കെ ആരാകും കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും മത്സരാർത്ഥികളും. ഇതിനിടെയിൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിച്ച മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. (Image Credits: Facebook)

ബിഗ് ബോസ് മലയാളം ഏഴാം സീസൺ എത്തി നിൽക്കുമ്പോൾ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ മത്സരാർത്ഥി നടി ശ്വേത മേനോൻ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു ശ്വേത. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേത പ്രതിഫലമായി വാങ്ങിയത്.

ജനപ്രിയ ടിവി അവതാരകയായ രഞ്ജിനി ഹരിദാസാണ് രണ്ടാം സ്ഥാനത്തുള്ളത്. സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിനിക്ക് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത് എന്നാണ് റിപ്പോർട്ട്.

ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയും അവതാരകയുമായ ആര്യയ്ക്ക് പ്രതിദിനം 40,000 മുതൽ 50,000 രൂപ വരെയായിരുന്നു പ്രതിഫലം. നടിയും അവതാരകയുമായ പേളി മാണിയും ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. 50000 രൂപയായിരുന്നു ഒരു ദിവസം പേളിയുടെ പ്രതിഫലം.

മൂന്നാം സീസണിലെ മത്സരാർത്ഥിയായ നടൻ മണിക്കുട്ടന് പ്രതിദിനം ഏകദേശം 45,000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. നാലാം സീസണിൽ നടി സുചിത്ര നായരും ഒരു ദിവസം 50000 രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു.

സീസൺ ഏഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മത്സരാർത്ഥികളിൽ ഒരാൾ അനുമോൾ ആണെന്നാണ് റിപ്പോർട്ട്. പ്രതിദിനം 50,000 രൂപയാണ് അനുമോൾ പ്രതിഫലമായി കൈപ്പറ്റുന്നത്. എന്നാൽ ഇത്തവണ വീക്കെൻഡ് സാലറി ആണെന്നും റിപ്പോർട്ട് ഉണ്ട്. ഏതായാലും ഏറ്റവും കൂടുതൽ വാങ്ങുന്നത് അനുമോൾ തന്നെയാണ്.