Glowing Mashrooms: പ്രകാശം പരത്തുന്ന കൂണുകള്‍; റാണിപുരം റിസര്‍വ്വ് വനത്തിലെ അപൂര്‍വ കൂണുകള്‍
Glowing Mashrooms in Ranipuram Forest: ടൊമാട്ടോ മഷ്‌റൂം, പൊറോണിയ നാഗരഹോളന്‍സിസ്, സിയാത്തസ് ഇങ്ങനെ നീളുന്നു കൂണിനങ്ങള്‍. കൂണ്‍ പരാഗണത്തിന്റെ മനോഹര ദൃശ്യങ്ങളും സര്‍വേ സംഘം പകര്‍ത്തിയിട്ടുണ്ട്.

പ്രകാശിക്കുന്ന കൂണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒന്നുണ്ട്. കാസര്‍കോട് റാണിപുരം റിസര്‍വ് വനത്തിലാണ് ഈ പ്രകാശിക്കുന്ന കൂണുകളെ കണ്ടെത്തിയിരിക്കുന്നത്.

വനംവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ കൂണുകളെ കണ്ടെത്തിയത്. കേരള വനംവകുപ്പും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇത്തരത്തിലുള്ള 50 ഓളം കൂണുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

രാത്രിയില്‍ പച്ചവെളിച്ചം പ്രകാശിപ്പിക്കുന്ന ബയോ ലൂമിനസെന്റ് കൂണുകളാണ് ഇവ. ഇവയുടെ ശാസ്ത്രീയ നാമം ഫൈലോബൊളീറ്റസ് മാനിപ്പുലാരിസ് എന്നാണ്.

ഇലക്ട്രിക് കൂണുകളെന്നും ഇവയെ വിളിക്കാറുണ്ട്. രാസപ്രവര്‍ത്തനത്തിലൂടെയാണ് ഇവ പ്രകാശം ഉത്പാദിപ്പിക്കുന്നത്.

ഇതില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കൂണുകളുമുണ്ട്. ഓരോന്നും നിറംകൊണ്ടും രൂപംകൊണ്ടും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.

ടൊമാട്ടോ മഷ്‌റൂം, പൊറോണിയ നാഗരഹോളന്‍സിസ്, സിയാത്തസ് ഇങ്ങനെ നീളുന്നു കൂണിനങ്ങള്‍. കൂണ്‍ പരാഗണത്തിന്റെ മനോഹര ദൃശ്യങ്ങളും സര്‍വേ സംഘം പകര്‍ത്തിയിട്ടുണ്ട്.