Gold River, Subarnarekha: സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം
Gold Flows in Subarnarekha River: മണ്‍സൂണ്‍ ഒഴികെ വര്‍ഷം മുഴുവനും ഈ നദിയില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്വർണവില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വെല്ലുവിളി ഉയർത്തി കുതിക്കുകയാണ്. എന്നാൽ സ്വർണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? (Image Credit: PTI)

ജാർഖണ്ഡിലെ സുബര്‍ണ നദിയിലാണ് സ്വർണം ഒഴുകുന്നത്. 474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ 'സ്വര്‍ണ കലവറ' എന്നാണ് വിളിക്കുന്നത്. നദിയിലെ സ്വര്‍ണത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. (Image Credit: Getty Image)

നിരവധി പേരാണ് ഇവിരെ സ്വര്‍ണം തിരഞ്ഞ് വരുന്നത്. എന്നാല്‍ ഈ സ്വര്‍ണം എവിടെ നിന്നു വരുന്നുവെന്നതിന് വ്യക്തതയില്ല. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളാണ് ഇതിന് കാരണമെന്ന് പലരും പറയുന്നുണ്ട്. (Image Credit: Getty Image)

റാഞ്ചിയ്ക്ക് സമീപമുള്ള പിക്സ എന്ന ഗ്രാമത്തില്‍ നിന്നാണ് സുബര്‍ണ നദിയുടെ ഉത്ഭവം. ഇന്ത്യയില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദിയാണിത്. ബംഗാള്‍ ഉള്‍ക്കടലാണ് ലക്ഷ്യസ്ഥാനം. (Image Credit: Getty Image)

നദിയുടെ അടിത്തട്ടില്‍ അരിപ്പകള്‍ ഉപയോഗിച്ച് മണല്‍ അരിച്ചെടുത്താണ് സ്വർണ കണികകൾ ശേഖരിക്കുന്നത്. മണ്‍സൂണ്‍ ഒഴികെ വര്‍ഷം മുഴുവനും ഈ നദിയില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. (Image Credit: Getty Image)