Gold Legal limits : 50 പവനിൽ കൂടുതൽ സ്വർണം വധുവിനെ അണിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
Gold Legal limits For brides in kerala: വീട്ടിലെ ഓരോ വ്യക്തിയുടെയും കൈവശമുള്ള സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുക. 500 ഗ്രാം വരെ സ്വർണം ഒരു വിവാഹിതയായ സ്ത്രീക്ക് സൂക്ഷിക്കാം.

ഇന്ത്യയിൽ വിവാഹത്തിന് വധുവിന് എത്ര സ്വർണം ധരിക്കാം എന്നതിന് നിയമപരമായ പരിധിയില്ല. എന്നാൽ, നികുതി വകുപ്പ് ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

വരുമാന സ്രോതസ്സ് തെളിയിക്കാൻ സാധിക്കാത്ത സ്വർണം പിടിച്ചെടുക്കാൻ നികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ബില്ലുകൾ, രേഖകൾ എന്നിവ സൂക്ഷിക്കുക. ഇത് ഭാവിയിൽ ഉണ്ടാകാവുന്ന നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

വീട്ടിലെ ഓരോ വ്യക്തിയുടെയും കൈവശമുള്ള സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുക. 500 ഗ്രാം വരെ സ്വർണം ഒരു വിവാഹിതയായ സ്ത്രീക്ക് സൂക്ഷിക്കാം. വിവാഹിതനല്ലാത്ത സ്ത്രീക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാമും സൂക്ഷിക്കാം. ഇതിൽ കൂടുതലുള്ള സ്വർണത്തിന് ഉറവിടം തെളിയിക്കേണ്ടിവരും.

ഇത്രയധികം സ്വർണം ധരിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം. വിവാഹ വേദിയിൽ സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തുക, വിവാഹത്തിന് ശേഷം സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക.