Gold Rate: സ്വര്‍ണവില എന്തായാലും 3 ലക്ഷത്തിലെത്തും; അങ്ങനെയെങ്കില്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
Future Gold Rate in India: ഈ സമയത്ത് സ്വര്‍ണം വാങ്ങിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. നിങ്ങളിപ്പോള്‍ സ്വര്‍ണം വാങ്ങിയാലും ഇല്ലെങ്കിലും വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കാനിടയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നമ്മുടെ കേരളത്തില്‍ 90,000 രൂപയ്ക്കടുത്താണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ വില വര്‍ധനവില്‍ അമ്പരന്ന് നില്‍ക്കുകയാണ് ആളുകള്‍. രാജ്യത്തൊന്നാകെ കനത്ത വിലക്കയറ്റം പിടിമുറുക്കിയത് ഉത്സവ സീസണിലെ വ്യാപാരത്തെയും മോശമായി ബാധിക്കും. ദീപാവലി സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നത്. (Image Credits: Getty Images)

എന്നാല്‍ ഈ സമയത്ത് സ്വര്‍ണം വാങ്ങിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. നിങ്ങളിപ്പോള്‍ സ്വര്‍ണം വാങ്ങിയാലും ഇല്ലെങ്കിലും വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കാനിടയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളിലും വില വര്‍ധനവുണ്ടാകാം. 229 ശതമാനം വരെ വില വര്‍ധനവാണ് പല ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും പ്രവചിക്കുന്നത്.

അതായത്, വില കുറഞ്ഞ ശേഷം വാങ്ങിക്കാമെന്ന് കരുതുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. എന്നായിരിക്കും വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭ്യമാകുക എന്ന കാര്യം പ്രവചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ ഘട്ടം ഘട്ടമായി സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഉത്സവകാലത്ത് സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത് വിലയെ ബാധിക്കും. സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുന്നതും വില വര്‍ധനവിന് ആക്കംക്കൂട്ടുന്നു. 2032 ആകുന്നതോടെ സ്വര്‍ണവില 119 മുതല്‍ 229 ശതമാനം വരെ വര്‍ധിക്കുമെന്നാണ് സ്വിസ് ഏഷ്യയുടെ പ്രവചനം. 119 ശതമാനം വര്‍ധനവാണ് സംഭവിക്കുന്നതെങ്കില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 2.40 ലക്ഷം രൂപ മുതല്‍ 3.61 ലക്ഷം രൂപ വരെയുണ്ടാകാം.

എന്നാല്‍ 37 ശതമാനത്തിന്റെ വര്‍ധനവാണ് ഗോള്‍ഡ്‌സ്മാന്‍ സാച്ച്‌സിന്റെ പ്രവചനം. ഇങ്ങനെ സംഭവിച്ചാല്‍ 10 ഗ്രാമിന് 1,50,700 രൂപയുമായിരിക്കും വില. വില ഉയര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ ഒറ്റയടിക്ക് സ്വര്‍ണം വാങ്ങിക്കാന്‍ ശ്രമിക്കരുത്. ഘട്ടം ഘട്ടമായി വാങ്ങിക്കുന്നത് ബജറ്റ് സംരക്ഷിക്കുന്നതിനും സഹായിക്കും.