ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് ആൻഡ്രോയ്ഡ്, പിക്സൽ ജീവനക്കാർക്ക് | Google Lays Off Hundreds Of Employees In Android Pixel And Chrome Teams Malayalam news - Malayalam Tv9

Google Layoff: ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് ആൻഡ്രോയ്ഡ്, പിക്സൽ ജീവനക്കാർക്ക്

Published: 

13 Apr 2025 13:53 PM

Google Lays Off Employees: ഗൂഗിളിൻ്റെ പിക്സൽ, ആൻഡ്രോയ്ഡ്, ക്രോം ടീമുകളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യാന്തര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1 / 5ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ. ആൻഡ്രോയ്ഡ്, പിക്സൽ, ക്രോം ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Unsplash)

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ. ആൻഡ്രോയ്ഡ്, പിക്സൽ, ക്രോം ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Unsplash)

2 / 5

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ ജീവനക്കാരെയാണ് പിരിച്ചുവിടൻ സാരമായി ബാധിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇതിനൊപ്പം ഗൂഗിളിൻ്റെ പിക്സൽ ഫോൺ ഡിവിഷനിലുള്ള ജീവനക്കാർക്കും ഗൂഗിളിൻ്റെ വെബ് ബ്രൗസറായ ക്രോം ബ്രൗസറിലെ ജീവനക്കാർക്കും ജോലി നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.

3 / 5

"കഴിഞ്ഞ വർഷം ഡിവൈസ് ടീമുകളെയും പ്ലാറ്റ്ഫോമുകളെയും ക്രോഡീകരിച്ചതിൻ്റെ ഭാഗമായി ഞങ്ങൾ കുറച്ചുകൂടി ക്രിയാത്മകമായി ജോലി ചെയ്യാനുള്ള ശ്രമത്തിലാണ്. അതിൽ പെട്ടതാണ് ജോലിയിൽ നിന്ന് ആളുകളെ പിരിച്ചുവിടലും. ജനുവരിയിൽ തന്നെ ഞങ്ങൾ ആവശ്യക്കാർക്ക് സ്വയം രാജിവെക്കാൻ അവസരം നൽകിയിരുന്നു."- ഗൂഗിൾ വക്താവ് പറഞ്ഞു.

4 / 5

സമീപകാലത്ത് വമ്പൻ ടെക് കമ്പനികളൊക്കെ തങ്ങളുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഡേറ്റ സെൻ്റർ, എഐ ഡെവലപ്മെൻ്റ് മേഖലയിലാണ് ഈ കമ്പനികൾ ഇപ്പോൾ വമ്പൻ കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.

5 / 5

ഫേസ്ബുക്കിൻ്റെ പേരൻ്റ് കമ്പനിയായ മെറ്റ അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു. കമ്പനിയിലെ മോശം ജീവനക്കാരിൽ അഞ്ച് ശതമാനം ആൾക്കാരെ പുറത്താക്കിയതായി മെറ്റ അറിയിച്ചു. ഇവർ പോയ ഒഴിവിലേക്ക് മെഷീൻ ലേണിങ് എഞ്ചിനീയർമാരെ ജോലിയ്ക്കെടുക്കാനായിരുന്നു കമ്പനിയുടെ താത്പര്യം.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം