Grace Antony Wedding: ഒമ്പത് വർഷത്തെ പ്രണയയാത്ര, താരത്തിന്റെ വിവാഹ ചിത്രങ്ങൾ വൈറൽ
Grace Antony Wedding Photos: താരത്തിന്റെ ഒമ്പത് വർഷത്തെ പ്രണയയാത്രയാണ് സെപ്റ്റംബർ 9 ന് പൂവണിഞ്ഞത്. ആളും ആരവവും ഇല്ലാതെ തീർത്തും സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹം.

ചലച്ചിത്ര താരം ഗ്രേസ് ആന്റണി വിവാഹിതയായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ വിവാഹിതയായെന്ന സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളുടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. (Image Credit: Instagram)

സംഗീതസ സംവിധായകൻ എബി ടോം സിറിയക്ക് ആണ് വരൻ. ഇരുവരുടെയും ഒമ്പത് വർഷത്തെ പ്രണയയാത്രയാണ് സെപ്റ്റംബർ 9 ന് പൂവണിഞ്ഞത്. ആളും ആരവവും ഇല്ലാതെ തീർത്തും സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹം. (Image Credit: Instagram)

ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത പങ്കുവച്ചു. ആരാധകർക്ക് ഒപ്പം തന്നെ സിനിമാലോകത്ത് നിന്നും നിരവധി പേർ താരത്തിന് ആശംസ അറിയിച്ചു. (Image Credit: Instagram)

ലാവണ്ടർ ഷെയ്ഡിലുള്ള ഒരു സിംപിൾ സാരിയായിരുന്നു ഗ്രേസ് വിവാഹത്തിനു തിരഞ്ഞെടുത്തത്. കഴുത്തിൽ ഡയമണ്ടിന്റെ ചെറിയൊരു പെന്റന്റുള്ള സിംപിൾ ചെയിനും ധരിച്ചിരുന്നു. ലാവണ്ടർ ഷെയ്ഡിലുള്ള കുർത്തയാണ് എബി ധരിച്ചിരുന്നത്. (Image Credit: Instagram)

2016ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് സിനിമാലോകത്തേക്ക് കടന്ന് വന്നത്. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, നാഗേന്ദ്രന്റെ ഹണിമൂൺ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായി. ‘സെക്കൻഡ് ഇന്നിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായ എബി ‘സകലകലാശാല’, ‘കടലാസു തോണി’ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. (Image Credit: Instagram)