കാഴ്ച്ച മങ്ങലിന് അതിവേ​ഗ പരിഹാരം; പേരയില കൊണ്ടുള്ള ചായ കുടിക്കൂ, തയ്യാറാക്കേണ്ടത് ഇങ്ങന | Guava leaf tea prevent age-related blurry vision, How to make it at home, easy recipe here Malayalam news - Malayalam Tv9

Guava Leaf Tea: കാഴ്ച്ച മങ്ങലിന് അതിവേ​ഗ പരിഹാരം; പേരയില കൊണ്ടുള്ള ചായ കുടിക്കൂ, തയ്യാറാക്കേണ്ടത് ഇങ്ങന

Published: 

13 Aug 2025 08:17 AM

Guava Leaf Tea Recipe: സാധാരണ പേരയില ഉപയോ​ഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പേരയിലകൊണ്ടുള്ള ചായ. ഇവ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനം പറയപ്പെടുന്നു.

1 / 5ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, സസ്യാധിഷ്ഠിത പോഷകങ്ങൾ എന്നിവയാൽ ​ഗുണങ്ങളേറെയുള്ള ഒന്നാണ് പേരയില. ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും, കൂടാതെ ആന്റിമൈക്രോബയൽ ഗുണങ്ങളും ഇവയെ കൂടുതൽ ആരോ​ഗ്യകരമാക്കുന്നു. സാധാരണ പേരയില ഉപയോ​ഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പേരയിലകൊണ്ടുള്ള ചായ. ഇവ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനം പറയപ്പെടുന്നു. (Image Credits: Getty Images)

ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, സസ്യാധിഷ്ഠിത പോഷകങ്ങൾ എന്നിവയാൽ ​ഗുണങ്ങളേറെയുള്ള ഒന്നാണ് പേരയില. ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും, കൂടാതെ ആന്റിമൈക്രോബയൽ ഗുണങ്ങളും ഇവയെ കൂടുതൽ ആരോ​ഗ്യകരമാക്കുന്നു. സാധാരണ പേരയില ഉപയോ​ഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. എന്നാൽ അടുത്തിടെയായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പേരയിലകൊണ്ടുള്ള ചായ. ഇവ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനം പറയപ്പെടുന്നു. (Image Credits: Getty Images)

2 / 5

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനമനുസരിച്ച്, പേരയിലയിലെ ബയോആക്ടീവ് കെമിക്കൽ സംയുക്തങ്ങളുടെ സാന്നിധ്യം മനുഷ്യശരീരത്തിലെ വിവിധ ശാരീരിക, ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, കാൻസർ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, ന്യൂറോഡീജനറേറ്റീവ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾ പരിഹരിക്കാൻ ഇതിലെ സംയുക്തങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. (Image Credits: Getty Images)

3 / 5

4-5 പേരയില നന്നായി കഴുകി അവയിലെ പൊടിയും അഴുക്കും നീക്കം ചെയ്യുക. ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. തുടർന്ന് ഇലകൾ അതിലേക്ക് ഇടുക. 10-12 മിനിറ്റ് കുറഞ്ഞ തീയിൽ തിളപ്പിക്കണം. ശേഷം തീ ഓഫ് ചെയ്ത് മൂടിവയ്ക്കുക. പിന്നീട് ഒരു ടീ ബാ​ഗ് ഇട്ട് ചായ 5 മിനിറ്റ് കൂടി വയ്ക്കുക. ശേഷം നിങ്ങൾക്ക് ഒരു കപ്പിലേക്ക് അരിച്ചെടുക്കാം. ആവശ്യമെങ്കിൽ തേനോ നാരങ്ങയോ ചേർത്ത് കുടിക്കാവുന്നതാണ്. (Image Credits: Getty Images)

4 / 5

പേരക്ക ഇലകൾ വിറ്റാമിൻ എ യുടെ പ്രധാന ഉറവിടമാണ്. ഇത് കാഴ്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ്. പേരയിലയിലെ വിറ്റാമിൻ എ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ശരിയായ വളർച്ചയ്ക്കും കോശ വികാസത്തിനും പിന്തുണ നൽകുകയും ചെയ്യുന്നു. പേര ഇല ചായയോ സത്തുകളോ കഴിക്കുന്നതിലൂടെ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള മറ്റ് ആന്റിഓക്‌സിഡന്റുകളും നിങ്ങളിലേക്ക് എത്തുന്നു. (Image Credits: Getty Images)

5 / 5

പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴിച്ച മങ്ങലിന് ഏറ്റവും നല്ല പരിഹാരമാണ് ഈ ചായ. പേരയിലയിലെ ആന്റിഓക്‌സിഡന്റുകൾ വാർദ്ധക്യ സഹചമായ ചർമ്മ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും വരകളുടെയും ചുളിവുകളുടെയും ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. അവയുടെ സ്വാഭാവിക സംയുക്തങ്ങൾക്ക് കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും സഹായിക്കും. ഒരു പിടി പേരയില വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച്, അരിച്ചെടുത്ത്, മുഖത്ത് സ്പ്രേ ചെയ്യുന്നത് സുഷിരങ്ങൾ ഇല്ലാതാക്കാനും ചർമ്മത്തിന് പുതുമ നൽകാനും വളരെ നല്ലതാണ്. (Image Credits: Getty Images)

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ