GV Prakash: ‘സൈന്ധവിയുമായുള്ള വേർപിരിയലിനു പിന്നിൽ ആ നടിയുമായുള്ള ബന്ധം?’ തുറന്നുപറഞ്ഞ് ജി വി പ്രകാശ് കുമാർ
GV Prakash Reacts on Divya Bharathi Dating Rumors: തങ്ങൾ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണെന്ന് ആളുകൾ പറഞ്ഞുവെന്നും എന്നാൽ അങ്ങനെ യാതൊരു ബന്ധവും തനിക്ക് ദിവ്യഭാരതിയുമായി ഇല്ലെന്നുമാണ് താരം പറയുന്നത്.

ആരാധകരുടെ പ്രിയ താരദമ്പതികളായിരുന്നു സംഗീതസംവിധായകൻ ജിവി പ്രകാശും ഗായിക സൈന്ധവിയും. ഇരുവരും ഒരുമിച്ചുള്ള കോമ്പോ ഏറെ ഹിറ്റാണ്. എന്നാൽ ആരാധകരെ ഞെട്ടിപ്പിച്ചായിരുന്നു ഇരുവരുടെ വിവാഹ മോചന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ വർഷം മെയിലായിരുന്നു വേർപിരിയുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രസ്ഥാവന സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. (image credits: social media)

11 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാൽ ഇരുവരുടെ വിവാഹവേർപിരിയലിനു പിന്നാലെ നടി ദിവ്യ ഭാരതിയുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഇരുവർക്കും നേരിടേണ്ടി വന്നത്. (image credits: social media)

ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജിവി പ്രകാശ്. തങ്ങൾ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണെന്ന് ആളുകൾ പറഞ്ഞുവെന്നും എന്നാൽ അങ്ങനെ യാതൊരു ബന്ധവും തനിക്ക് ദിവ്യഭാരതിയുമായി ഇല്ലെന്നുമാണ് താരം പറയുന്നത്. ‘കിങ്സ്റ്റൺ’ എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. (image credits: social media)

താനും ദിവ്യ ഭാരതിയും ഷൂട്ടിങ് സെറ്റിൽ വച്ചാണ് കണ്ടുമുട്ടിയതെന്നും സാധാരണ സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് താരം പറയുന്നത്. സൗഹൃദത്തിനപ്പുറം തങ്ങൾക്കൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമാന മറുപടിയായിരുന്നു നടിയും പറഞ്ഞത്. (image credits: social media)

താനും പ്രകാശും തമ്മിലുള്ള ബന്ധമാണ് വിവാഹമോചനത്തിനു കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായെന്നും എന്നാൽ സൗഹൃദത്തിനപ്പുറം തങ്ങൾ തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നും നടി വെളിപ്പെടുത്തി. കുറച്ച് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചുവെന്നല്ലാതെ യാതൊരു അടുപ്പവുമ തങ്ങൾ തമ്മിൽ ഇല്ലെന്നും. ഇത്തരത്തിലുള്ള ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്നും ദിവ്യ ഭാരതി പറഞ്ഞു. (image credits: social media)