ഉള്ളിനിരോ വെളുത്തുള്ളിയോ... കഷണ്ടി മാറാൻ ഏറ്റവും നല്ലത് ഏതാണ് | Hair Care Tips, Onion juice or garlic, Which One is better home remedy for bald patches Malayalam news - Malayalam Tv9

Hair Growth Remedies: ഉള്ളിനിരോ വെളുത്തുള്ളിയോ… കഷണ്ടി മാറാൻ ഏറ്റവും നല്ലത് ഏതാണ്

Published: 

10 Dec 2025 19:51 PM

Onion juice or Garlic For Hair: പലരും ഇപ്പോൾ മുടിപരിചരണത്തിന് വീട്ടുവൈദ്യങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. അതിൽ ജനപ്രിയ ചേരുവകളാണ് ഉള്ളിനീരും വെളുത്തുള്ളിയും. ഇവയിലേതാണ് മുടിക്കും തലയോട്ടിക്കും നല്ലതെന്ന് നമുക്ക് നോക്കാം. ഉള്ളി നീരിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ മുടി വളർച്ചയ്ക്ക് ഇത് ഉത്തമമാണ്.

1 / 5മുടി കൊഴിച്ചിൽ നമുക്ക് ഒരുപരിധി വരെ കാരണം കണ്ടെത്തി ചികിത്സിക്കാവുന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ പോലും ഇതിൽ വലിയ പങ്ക് വഹിക്കുന്നതുണ്ടാകാം. പക്ഷേ വാർദ്ധക്യം, ഹോർമോൺ വ്യതിയാനങ്ങൾ, എന്തെങ്കിലും അസുഖം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. കഷണ്ടിയുള്ളവരെ സംബന്ധിച്ച് അവർക്ക് മുടി വളർത്തിയെടുക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. (Image Credits: Getty Images)

മുടി കൊഴിച്ചിൽ നമുക്ക് ഒരുപരിധി വരെ കാരണം കണ്ടെത്തി ചികിത്സിക്കാവുന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ പോലും ഇതിൽ വലിയ പങ്ക് വഹിക്കുന്നതുണ്ടാകാം. പക്ഷേ വാർദ്ധക്യം, ഹോർമോൺ വ്യതിയാനങ്ങൾ, എന്തെങ്കിലും അസുഖം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. കഷണ്ടിയുള്ളവരെ സംബന്ധിച്ച് അവർക്ക് മുടി വളർത്തിയെടുക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. (Image Credits: Getty Images)

2 / 5

പലരും ഇപ്പോൾ മുടിപരിചരണത്തിന് വീട്ടുവൈദ്യങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. അതിൽ ജനപ്രിയ ചേരുവകളാണ് ഉള്ളിനീരും വെളുത്തുള്ളിയും. ഇവയിലേതാണ് മുടിക്കും തലയോട്ടിക്കും നല്ലതെന്ന് നമുക്ക് നോക്കാം. ഉള്ളി നീരിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ മുടി വളർച്ചയ്ക്ക് ഇത് ഉത്തമമാണ്. കെരാറ്റിൻ, കൊളാജൻ തുടങ്ങിയ പ്രോട്ടീനുകൾ ഇതിൽ ഒരു പ്രധാന ഘടകമാണ്. (Image Credits: Getty Images)

3 / 5

തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ ഫോളിക്കിളുകളിലേക്ക് കൂടുതൽ പോഷകങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയെയും ഞരമ്പുകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും, രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും, ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ വെളുത്തുള്ളിക്ക് സാധിക്കുന്നു. (Image Credits: Getty Images)

4 / 5

തലയോട്ടി ആരോ​ഗ്യകരമാണെങ്കിൽ മുടി കൊഴിച്ചിൽ താനെ നിൽക്കും. വെളുത്തുള്ളി തലയോട്ടിയിലെ അണുബാധകളെയും താരനെയും ചെറുത്ത് നിർത്തുന്നു. കൂടാതെ മുടി വളർച്ചയെ പിന്തുണയ്ക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ്. എന്നാൽ ഇവയ്ക്ക് രണ്ടിനും ഏതാണ്ട് ഒരേ ഫലമാണ് നൽകാൻ കഴിയുന്നത്. പക്ഷേ മുടി വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട സെലിനിയം, സിങ്ക് എന്നിവയ്‌ക്കൊപ്പം ഉയർന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും ഉള്ളതിനാൽ വെളുത്തുള്ളി അൽപ്പം മുന്നിട്ട് നിൽക്കുന്നു. (Image Credits: Getty Images)

5 / 5

രണ്ടിലും സൾഫർ എന്ന സംയുക്തം ഒരുപോലെയുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഫോളിക്കിളുകൾക്ക് ​ഗുണകരമാകുകയും ചെയ്യുന്നു. എന്തെങ്കിലും അലർജിയുള്ളവരാണെങ്കിൽ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇവ രണ്ടും ഉപയോ​ഗിക്കുക. 10 മുതൽ 15 ആഴ്ച്ച വരെ കൃത്യമായി ഉപയോ​ഗിച്ചാൽ മാത്രമെ നിങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. (Image Credits: Getty Images)

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും