Natasa Stankovic : ജനനം സെർബിയയിൽ, മോഡലിങ് കരിയർ ഇന്ത്യയിൽ; ആരാണ് ഹാർദിക് പാണ്ഡ്യയുമായി വേർപിരിഞ്ഞ നടാഷ സ്റ്റാൻകോവിച്ച്?
Who is Hardik Pandya Wife Natasa Stankovic : നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വേർപിരിഞ്ഞു. ഏറെ നാളായി ഇരുവരും തമ്മിൽ വേർപിരിഞ്ഞുയെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ ഇന്ന് ജൂലൈ 18-ാം തീയതി ഹാർദിക് പാണ്ഡ്യ ബന്ധം വേർപ്പെടുത്തിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

നാല് വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് ഇരുവരും ബന്ധം വേർപ്പെടുത്തിയതെന്ന് ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സോഷ്യൽ മീഡിയയിൽ പറഞ്ഞു.

സെർബിയൻ സ്വദേശിനിയാണ് ഹാർദിക് പാണ്ഡ്യയുടെ ഭാര്യയായിരുന്നു നടാഷ സ്റ്റാൻകോവിച്ച്. സെർബിയയിൽ ജനിച്ച നടാഷ പിന്നീട് 2012 തൻ്റെ വിദ്യാഭ്യാസവും മോഡലിങ് കരിയറും ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. മോഡലിങ്ങിന് പുറമെ ഡാൻസറും കൂടിയാണ് നടാഷ.

തുടർന്ന് ബോളിവുഡിലും മറ്റ് പരസ്യങ്ങ ഉൾപ്പെടെയുള്ള നിരവധി വേഷങ്ങൾ നടാഷ ചെയ്തിട്ടുണ്ട്. 2014ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും നടാഷ പങ്കെടുത്തിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം 2018ലാണ് നടാഷും പാണ്ഡ്യയും തമ്മിൽ പ്രണയത്തിലാകുന്നത്. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്.

തുടർന്ന് ജനുവരി ഒന്ന് 2020ലാണ് പാണ്ഡ്യയും നടാഷയും തമ്മിൽ എഗേജിഡാകുന്നത്. പിന്നീട് അതേ വർഷം ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. അഗസ്ത്യ എന്നാണ് കുട്ടിയുടെ പേര്.

പിന്നീട് 2023 ഇരുവരും വിവാഹചടങ്ങ് ഇന്ത്യൻ-സെർബിയൻ രീതിയിൽ സംഘടിപ്പിച്ചത്. തുടർന്ന് ഇരുവരും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ അടുത്തിടെയാണ് ഇരവരും തമ്മിൽ വേർപിരിയുന്നു എന്നുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നത്. തൻ്റെ സോഷ്യൽ മീഡിയയിൽ പേജിൽ പാണ്ഡ്യ എന്ന പേര് നടാഷ നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.